എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര/അക്ഷരവൃക്ഷം/അമ്പിളിപ്പാട്ട്(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളിപ്പാട്ട്

മുറ്റത്തെ അമ്പിളി പാട്ടുകാരി
മുന്നാഴി മുത്തുള്ള കൂട്ടുകാരി
രാവിൻറെ പുസ്തകത്താളിൽ നിന്റെ
ഭാവന എല്ലാം കുറിച്ചുവച്ചോ?
നേരായ നേരിന്റെ തൂവെളിച്ചം
പാരായ പാരിന്റെ കൺതടത്തിൽ
സൂര്യപ്രകാശമായ് വന്നുദിക്കും
മോഹനരാഗം വരച്ചുവച്ചോ?
പൂങ്കുയിൽ രാഗങ്ങളാലപിക്കും
മാന്തളിർ താളം പകർന്നു നൽകും
ആകെ മനോഹരമെന്റെ ഗ്രാമം
ഞാനതിലോമനക്കൊച്ചുതുമ്പി.
മേഘങ്ങളെല്ലാം കുട പിടിക്കും
മാമലയെല്ലാം വഴിയൊരുക്കും
സാഗരം എല്ലാം നടനമാടും
ഭൂതലമൊക്കെയും പുഞ്ചിരിക്കും.
 

അന്ന
5 എ എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത