എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി പ്രവചിച്ചു വരുന്നു .2019-20 അധ്യയനവര്ഷത്തെ സേവനദിനം സ്കൂൾ പരിസരം വൃത്തിയാക്കിക്കൊണ്ടു ആചരിച്ചു സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു... ഒരു ഔഷധ സസ്യ തോട്ടം പരിപാലിച്ചു വന്നിരുന്നു..പക്ഷെ ലോക്ക് ടൗണും കൊറോണയുമൊക്കെയായി സ്കൂൾ അടച്ചിരിക്കുന്നതിനാൽ തോട്ടം സംരക്ഷിക്കാൻ കഴിയുന്നില്ലാത്ത സാഹചര്യമാണ്..എങ്കിലും കുട്ടികളെ വീട്ടിൽ പച്ചക്കറി തോട്ടം വളർത്താൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്...മിക്കവാറും എല്ലാ കുട്ടികളുടെയും വീട്ടിൽ പച്ചക്കറിത്തോട്ടം വളർത്തുന്നുണ്ട്

പ്രകൃതി സംരക്ഷണത്തിന്റെ രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനും പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും പ്രകൃതി വിഭവങ്ങൾക്ക് നാശം വരുത്തുന്ന മനുഷ്യന്റെ ഇടപെടലുകൾ മൂലം നാം അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ മനസിലാക്കി നാം ജീവിക്കുന്ന പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് ആണ് എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കി എടുക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം
പ്രകൃതി സംരക്ഷണത്തിന്റെ രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനും പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും പ്രകൃതി വിഭവങ്ങൾക്ക് നാശം വരുത്തുന്ന മനുഷ്യന്റെ ഇടപെടലുകൾ മൂലം നാം അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ മനസിലാക്കി നാം ജീവിക്കുന്ന പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് ആണ് എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കി എടുക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം

നവംബർ കർഷക ദിനത്തോടനുബന്ധിച്ചു ഒരു മികച്ച കർഷകനെ സ്കൂളിൽ ആദരിക്കുകയുണ്ടായി...പഴയ കൃഷി രീതികളുടെയും ആധുനിക കൃഷി രീതികളെയും കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു

ഒരു ലോക്ക് ഡൌൺ കാർഷിക ലോകം

തലക്കെട്ടാകാനുള്ള എഴുത്ത്

നേച്ചർ ക്ലബ് ന്റെ അഭിമുഘ്യത്തിൽ ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളുടെ വീടുകളിൽ കുട്ടികൾ വിപുലമായി കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്തു.............ഞങ്ങളുടെ കുട്ടി കർഷകരുടെ ഏതാനും ചിത്രങ്ങൾ....

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം പരിസ്ഥിതി പുനസ്ഥാപനമാണ്.

ഈ വർഷവും കോവിഡ് മഹാമാരി പടർന്നു പിക്കുന്നതിനാൽ പരിസ്ഥിതിദിനാചരണവും വെര്ച്ച്യാലായി  തന്നെ നടത്തി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചതോടൊപ്പം തന്നെ അവരവരുടെ വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണവും ആരംഭിച്ചു

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരാഴ്ചക്കാലം പാത്രത്തിൽ വരുന്ന വാർത്തകൾ കോർത്തിണക്കിയ പ്രത്യേക വാരാന്ത്യ വാർത്ത അവതരണം,നാട്ടിൻപുറങ്ങളിലെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന നാട്ടറിവ് എന്ന പരിപാടിയിൽ നേച്ചർ ക്ലബ്ബിന്റെ ഗ്രൂപ്പിൽ നടന്നു വരുന്നു

 
പരിസ്ഥിതി വാർത്ത അവതരണം

കൃത്യമായ ഇടവേളകളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി മീറ്റിംഗുകൾ കൂടാറുണ്ട്

 
പരിസ്ഥിതി ക്ലബ് മീറ്റിംഗ്