സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തുടങ്ങനാട് സെൻറ് തോമസ് ഹൈസ്കൂൾ പാരമ്പര്യം കൊണ്ടും പഠന മികവുകൊണ്ടും തുടങ്ങനാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന വിദ്യാപീഠം. 92 വർഷത്തോളമായി കുഞ്ഞുമനസ്സുകളിൽ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ കലാലയം പ്രശോഭിക്കുന്നു. 18 ഡിവിഷനുകളിലായി അറുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരുടെ ബൗദ്ധികവും മാനസികവും ശാരീരികവും ആത്മീയവുമായ വളർച്ചയ്ക്ക് ഉതകുന്ന പരിശീലനമാണ് ഈ സ്കൂളിൽ ലഭിക്കുന്നത് .കുട്ടികൾക്ക് സുഗമമായി പഠിക്കുന്നതിനുള്ള വിദ്യാലയ അന്തരീക്ഷം ഈ സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. അതി മനോഹരമായ ഒരു പൂന്തോട്ടം ജൈവവൈവിധ്യ ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയും നമ്മുടെ സ്കൂൾ കോമ്പൗണ്ടിന് ഹരിതാഭം ആകുന്നു. തണൽമരങ്ങൾ വളർന്നുനിൽക്കുന്ന സ്കൂളിന്റെ പരിസരം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ചേർന്ന രീതിയിലാണ് ക്ലാസ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യത്തിന് വെളിച്ചം വായുസഞ്ചാരമുള്ള മുറികളാണ് ഇവിടെയുള്ളത്. ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളും എല്ലാ ക്ലാസ് മുറികളിലുമുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠനം വിദ്യാർഥികൾക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റി പഠനം കൂടുതൽ സുതാര്യമാക്കുവാൻ അതിന് സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ സജീവമാകുന്നതിന് .

ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിശാലമായ ലൈബ്രറി സ്കൂളിൻറെ മുതൽക്കൂട്ടാണ് .ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അതുപോലെതന്നെ അമ്പതോളം കുട്ടികൾക്ക് ഇരുന്ന് സ്വസ്ഥമായി വായിക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സൗകര്യം ഈ ലൈബ്രറിയിൽ ഉണ്ട്. ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന് കമ്പ്യൂട്ടർ റൂം, അനുദിന വാർത്തകൾ കുട്ടികളിൽ എത്തിക്കുന്നതിനു മീഡിയ റൂം ശാസ്ത്രവിഷയങ്ങളിൽ പരീക്ഷണങ്ങളിൽ അവഗാഹം നേടുന്നതിനുവേണ്ടി സജ്ജീകരിച്ചിരിക്കുന്ന സയൻസ് ലാബ് എന്നിവ സ്കൂളിലെ കുട്ടികളുടെ പഠനത്തിന് സഹായമായി നിലനിൽക്കുന്നു. ഗണിതലാബ്, സയൻസ് പാർക്ക് എന്നിവയുടെ നിർമാണം നടന്നുവരുന്നു. ഈശ്വര ചിന്തയോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്കൂളിൽ പ്രാർത്ഥനാമുറി സ്ഥാപിച്ചിരിക്കുന്നു. ഇതിലൂടെ ജാതിമതഭേദമന്യേ എല്ലാവർക്കും വന്ന് പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യം ഒരുക്കിരിക്കുന്നു . അതോടൊപ്പം കുട്ടികളിലെ കായിക ആരോഗ്യം പരിപോക്ഷിപ്പിക്കുന്നതിനും കളികളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിശാലമായ പ്ലേഗ്രൗണ്ട് ഇവിടെയുണ്ട് .ഫുട്ബോൾ ,ബാഡ്മിൻറൺ തുടങ്ങിയ കാര്യങ്ങൾ പരിശീലനം കായിക അധ്യാപകരുടെ സഹായത്തോടെ നടന്നുവരുന്നു. യോഗ ,കളരി ,ആർട്ട് എജുക്കേഷൻ തുടങ്ങിയവയിലുള്ള പരിശീലനത്തിനുള്ള സൗകര്യവും നമ്മുടെ സ്കൂളിൽ നൽകുന്നു. പ്രവൃത്തിപരിചയം ഗണിത -ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉള്ള കുട്ടികൾക്ക് വർക്ക്ഷോപ്പ് ,എക്സിബിഷൻ എന്നിവ സംഘടിപ്പിക്കുന്നു .പോഷകപ്രദമായ ഭക്ഷണം ലഭ്യമാകുന്നതിന് ആധുനികരീതിയിലുള്ള അടുക്കള ഈ വിദ്യാലയത്തിൽ സജ്ജമാക്കിയിരിക്കുന്നു.