എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം 1

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ആരോഗ്യമാണിന്നായുസ്സിന്നാധാരം
ആ വഴി ചിന്തിച്ചലാനന്ദ നിർവൃതി
കാലത്തെഴുന്നേറ്റു പതിവായി
ചിട്ടയായ് വ്യായാമം ചെയ്തിടേണം

രോഗത്തെ ആനയിച്ചീടുവാനായിട്ടു
ലോകത്തിലുണ്ടുപാധികളായിരം
വട്ടത്തിലുള്ള ഗുളികകൾ എട്ടെണ്ണം
പോക്കറ്റിലിട്ടു നടക്കുവാനാനന്ദം

രോഗപ്രതിരോധ ശേഷിയെയിന്നുനാം
കാത്തുരക്ഷിക്കേണം മുത്തുപോലെ
കണ്ടതും കട്ടതും എല്ലാം കഴിച്ചു നാം
പൊണ്ണത്തടിയന്മാരാകാതെനോക്കണം.

 

അഭിജിത്ത് എൻ നമ്പൂതിരി
9 A എസ് കെ വി ഹൈസ്കൂൾ, കുട്ടംമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത