കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായി

ശുചിത്വബോധമേവരിലും
വളർത്തിടേണ്ട സമയമായ്
ജീവനെയുമപഹരിക്കും
വൈറസിതാ പടർന്നു പോയ്
കൈകൾ പിൻവലിച്ചു നാം കണ്ണു
കൊണ്ട് നോക്കണം
പണ്ട് ചെയ്ത സൗഹൃദങ്ങളിങ്ങനെ
പുതുക്കണം .
കാൽനടയിൽ പോലുമൊരു
കൈയ്യകലം പാലിച്ചെന്നാൽ
പൂർവ്വശക്തി ഏന്തി നാളെ
കൂടുതൽ നടന്നിടാം
നിത്യവും പത്തു നേരം കൈകൾ
ശുദ്ധി ചെയ്യുകിൽ
പറ്റി നിൽക്കാനിടമില്ലാതെ
വൈറസുകൾ നശിച്ചിടും
ദേഹശുദ്ധിക്കൊപ്പം താനേ
പരിസരശുദ്ധിയും
വരുത്തുകിൽ
രോഗമില്ലാതുള്ള നല്ല നാളെ നമ്മൾ
കണ്ടിടും
നിദേശങ്ങൾ ധിക്കരിക്കും
മാനവർക്ക് ശിക്ഷയായ്
ജീവഹാനി വന്നു ചേരുമെന്ന് നാം
കരുതണം
ഇന്ന് നമ്മൾ കൈ കഴുകി കൈ
കഴുകി നീങ്ങുകിൽ
നാളെ നമ്മൾ കൈകൾ കോർത്തു
കൈകൾ കോർത്തുവാണീടും

അഗ്നിവേശ് ആർ
9 സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത