ഭൂപ്രകൃതികാർഷികസംസ്കാരംജനജീവിതംജൈവവൈവിധ്യംവിനോദസഞ്ചാരം

വീരണകാവ് എന്ന മലയോരഗ്രാമം ഇടനാടിന്റെയും മലനാടിന്റെയും ഇടയിൽ പ്രകൃതിമനോഹരമായ പ്രദേശമാണ്.

ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഗ്രാമങ്ങളിലാണ് എന്നതുപോലെ ഒരു രാജ്യത്തിന്റെ ചരിത്രവും യഥാർത്ഥത്തിൽ ആരംഭിക്കേണ്ടത് ഗ്രാമങ്ങളിൽ നിന്നാണ്. നിർഭാഗ്യവശാൽ എഴുതപ്പെട്ട ചരിത്ര പുസ്തകങ്ങൾ പ്രധാനമായും ഉൾക്കൊള്ളുന്നത് രാജ്യത്തിന്റെ പൊതു ചരിത്രത്തെ ആണ്. ഗ്രാമങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും സൂക്ഷ്മമായ പഠനം നടത്തി യഥാർത്ഥ ചരിത്രരചന നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇതിന്റെ ഭാഗമായി പൂവച്ചൽ പ്രദേശത്തിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ചരിത്രവഴികളിലൂടെ ഒരു അന്വേഷണം നടത്തി പൂവച്ചലിന്റെ പ്രാദേശികചരിത്ര രചന നടത്തുകയാണ് ഇതിന്റെ ലക്ഷ്യം."പൂവ്വ " വൃക്ഷത്തിന്റെ നാടായും രണ്ട് നാട്ടുരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കച്ചവട പാതയിലെ "പൂവച്ച് " വിശ്രമിക്കുന്നതിന്റെയും നാടായും കരുതപ്പെടുന്ന പൂവച്ചലിന്റെ ചരിത്രവഴികളിൽ പൂക്കളുടെ സൗരഭ്യം നിറഞ്ഞുനിൽക്കുന്ന ഒരു ഏടിന്റെ പുനർ നിർമ്മിതിയാണ് ഈ പ്രാദേശിക ചരിത്ര രചന.

പ്രദേശത്തിന്റെ സ്ഥാനം

പ്രദേശത്തിന്റെ അക്ഷാംശീയ രേഖാംശീയ സ്ഥാനം

പൂവച്ചൽ സ്ഥിതിചെയ്യുന്നത് 8 ഡിഗ്രി അക്ഷാംശത്തിനും 77 ഡിഗ്രി രേഖാംശത്തിനും ഇടയിലാണ് .8.535096,77.083700 ആണ് പൂവച്ചലിന്റെ ഏകദേശ അക്ഷാംശീയ സ്ഥാനം.

അതിർത്തി

 

കാട്ടാക്കട താലൂക്കിലെ ഒരു പ്രധാന പ്രദേശമായ പൂവച്ചലിന്റെ സ്ഥാനം കാട്ടാക്കട താലൂക്കിനോട് ചേർന്നാണ്. വടക്ക് വെള്ളനാട് പഞ്ചായത്തും, വടക്ക് പടിഞ്ഞാറ് ആര്യനാട് പഞ്ചായത്തും, വടക്ക് കിഴക്ക് കുറ്റിച്ചൽ പഞ്ചായത്തും, കിഴക്ക് കള്ളിക്കാട് പഞ്ചായത്തും, നെയ്യാർ നദിയും തെക്ക് കാട്ടാക്കട പഞ്ചായത്തും, പടിഞ്ഞാറ് വിളപ്പിൽ അരുവിക്കര എന്നീ പഞ്ചായത്തുകളുമാണ് പൂവച്ചലിന്റെ അതിരുകൾ.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

മലനാട്,ഇടനാട്, തീരപ്രദേശം,എന്നിങ്ങനെ പൂവച്ചലിന്റെ ഭൂപ്രകൃതിയെ മൂന്നായി തരം തിരിക്കാം. കിഴക്ക് പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ് ദേശീയപാത 47 ന് തൊട്ടുമുമ്പ് അവസാനിക്കുന്ന പൂവച്ചലിൽ മലനാടും, ഇടനാടും,മാത്രമേ ഉൾപ്പെടുന്നുള്ളു. അമ്പൂരി, കള്ളിക്കാട,കുറ്റിച്ചൽ, പഞ്ചായത്തുകൾ മലനാട്ടിലും മറ്റു പഞ്ചായത്തുകൾ ഇടനാട്ടിലുമാണ്. മലകളും, കുന്നുകളും, ഉയർന്ന സമതലം, ചരിവ് പ്രദേശം, താഴ്വരകൾ, എന്നിവ ഉൾപ്പെട്ടതാണ്. കാട്ടാക്കട താലൂക്കിലെ ഭൂപ്രദേശം പൂവച്ചലിന്റെ ഭൂരിഭാഗ പ്രദേശങ്ങളും ഇടനാട്ടിൽ ആണ്.

 

കുന്നുകളും, ചരിവുകളും, സമതലങ്ങളും,ഇടകലർന്ന ഇവിടെ ചരൽ നിറഞ്ഞ മണൽ മണ്ണും,എക്കൽ മണ്ണും,ആണ് അധികവും കാണപ്പെടുന്നത്. പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശം നാടുകാണിയും താഴ്ന്ന പ്രദേശം വീരണകാവുമാണ്. പഞ്ചായത്തിലാകെ 3037 ഹെക്ടർ കൃഷിഭൂമി ആണുള്ളത്. ഇതിൽ 150 ഹെക്ടർ നിലവും 2845 ഹെക്ടർ പുരയിടവും 42 ഹെക്ടർ തരിശുഭൂമി യുമാണ്. മുഖ്യകൃഷി തെങ്ങാണ് ഏതാണ്ട് 1564 ഹെക്ടർ പ്രദേശത്ത് തെങ്ങ് കൃഷി ഉണ്ട്. രണ്ടാംസ്ഥാനം മരച്ചീനി ( 500 ഹെക്ടർ ), മൂന്നാം സ്ഥാനം റബ്ബറു ( 435 ഹെക്ടർ)മാണ്.150 ഹെക്ടർ നിലം ഉണ്ടെങ്കിലും കഷ്ടിച്ചു 20 ശതമാനം പ്രദേശത്ത് മാത്രമേ നെൽകൃഷി യുള്ളൂ. പഞ്ചായത്തിൽ നാടുകാണിയും, കിഴക്കൻമലയും, ഉൾപ്പെടെ പതിനാലോളം കുന്നുകൾ ഉണ്ട്. കുന്നിൻ ചരിവുകളിൽ റബ്ബറും, കശുമാവും, മരച്ചീനിയും, ആണ് മുഖ്യകൃഷി. നെയ്യാറും, നെയ്യാർ കനാലും, പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു പുറമേ നിരവധി കിണറുകളും, കുളങ്ങളും, നീരുറവകളും, തോടുകളും, ഉണ്ടെങ്കിലും കൃഷി മഴയെ ആശ്രയിച്ച് തന്നെ. 5 കിലോമീറ്റർ വരെ ദൈർഘ്യമുള്ള 25ലേറെ തോടുകൾ പഞ്ചായത്തിലുണ്ട്. ഇതിൽ പുളിങ്കോട്,മൈലോട്ടുമൂഴി തോടും, ആണ്ടൂർകോണം കാർത്തികപ്പറമ്പ് തോടു മാണ് പ്രധാനം.കൂടുതലറിയാനായി ക്ലിക്ക് ചെയ്യണേ.