ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
•••എന്റെ മലയാളം•••

ഇതെന്റെ ഭാഷ
ഇതെന്റെ ശക്തി
ഇതെന്റെ മലയാളം
ഇതെന്റെ ജിഹ്വ
ഇതെന്റെ പ്രാണൻ
ഇതെന്റെ സംസ്കാരം
അൻപതിലേറെ-
അക്ഷരമൊട്ടുകൾ
വിടർന്ന മലയാളം
ആര്യാ ദ്രാവിഡ ഭാഷാ-സങ്കര സന്തതി മലയാളം
ആട്ട വിളക്കിൻ ശോണ-
പ്രഭയിൽ ആടിയ മലയാളം
ഓട്ടം തെയ്യം പടയണി-
യുറഞ്ഞു തുള്ളിയ മലയാളം
മനവും കരളും കോർമയിൽ-
കൊള്ളും നാടൻപാട്ടുകളും
അധ്വാനിക്കും മണ്ണിൻ മക്കളിൽ പെയ്തിതു-
കുളിർ മഴയായ്
ആശാൻ കവി തൻ -
ആശയ പുഷ്ടിയിൽ-
വിരിഞ്ഞ മലയാളം
ബാലാമണിയാം അമ്മ പകർന്നൊരു-
മാതൃ വാത്സല്യം
ജ്ഞാനപീഠം കയറിയ ജി-
യുടെ ഓടക്കുഴൽ നാദം
കരളലിയിക്കും ചങ്ങന്പുഴ-
യുടെ അനശ്വരമാം രമണൻ
പ്രകൃതി ഗായകനാകും പി-യുടെ പ്രകൃതീ ലാവണ്യം
വിപ്ളവഗായക കവി-വയലാറിൻ വിപ്ളവ ഗീതങ്ങൾ
കുഞ്ചൻ പാടിയ
തുള്ളൽപ്പാട്ടും ധന്യ-
മതാക്കിയൊരീ ഭാഷ
ഇതെന്റെ ഭാഷ
ഇതെന്റെ ശക്തി
ഇതെന്റെ മലയാളം
ഇതെന്റെ ജിഹ്വ
ഇതെന്റെ പ്രാണൻ
ഇതെന്റെ സംസ്കാരം
 

✍️അജ്മി.എ
10 B ഗവ:എച്ച്.എസ്സ്.എസ്സ് വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത