ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നന്മയുള്ള മനസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുള്ള മനസ്സുകൾ      

ഒരു ഗ്രാമത്തിൽ ഒരു കർഷകനും ഭാര്യയും താമസിച്ചിരുന്നു അവർക്ക് രണ്ടു മക്കളുണ്ടായിരുന്നു കൃഷി ചെയ്തു കിട്ടുന്ന തുച്‌ഛചമായ വരുമാനത്തിലാണ് അവർ ജീവിച്ചിരുന്നത് എന്ന് ലഭിക്കുന്ന പണം അന്നന്നുള്ള ഭക്ഷണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും മാത്രമേ തികയുമായിരുന്നുള്ളു.അവർ വളരെ ചെറിയ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത് .മഴപെയ്യുമ്പോൾ വീട്ടിൽ വെള്ളം കയറുമായിരുന്നു .അവർക്ക് ഒരു വീട് വയ്ക്കാൻ എങ്ങനെയാണ് കഴിയുകഒരിക്കൽ അദ്ദേഹത്തോട് ഭാര്യ പറഞ്ഞു നമ്മൾ ഇങ്ങനെ ഇരുന്നിട്ട് ഒരു കാര്യവുമില്ല .നമുക്കൊരു കാര്യം ചെയ്യാം . എല്ലാദിവസവും കിട്ടുന്ന പൈസയിൽ നിന്ന് ഒരു രൂപയെങ്കിലും മാറ്റി വെയ്ക്കണംഅപ്പോൾ അദ്ദേഹം ഭാര്യയോട് ചോദിച്ചു , അങ്ങനെ ചെയ്താൽ എന്താണ് കഴിയുക. അപ്പോൾ ഭാര്യ പറഞ്ഞു ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ.സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം.അതുപോലെ ഉള്ള സമയത്ത്ഉള്ളത് സൂക്ഷിച്ചു വച്ചാൽ വിജയത്തിലെത്താൻ സാധിക്കും. അങ്ങനെ ഭാര്യ പറഞ്ഞതുപോലെ ദിവസവും പൈസ കൂട്ടി വയ്ക്കാൻ തുടങ്ങി. പലതുള്ളി പെരുവെള്ളം എന്നപോലെ മാസങ്ങൾ കുറെ കഴിഞ്ഞു. എന്തൊക്കെ ആവശ്യങ്ങൾഉണ്ടായിട്ടും കർഷകനും ഭാര്യയും ആ പൈസ എടുത്തില്ല. അവർ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു.അങ്ങനെയിരിക്കെആ നാട്ടിൽ മാരകമായ ഒരു വൈറസ് ജനങ്ങളിൽ പടർന്നു പിടിക്കാൻ തുടങ്ങി. ജനങ്ങൾ ആകെ കഷ്ടത്തിലായി.ജനങ്ങൾക്ക്ജോലിക്ക്പോകാൻ കഴിയാത്ത അവസ്ഥയായി .ആ നാട്ടിലെ പാവങ്ങൾ പട്ടിണിയാകുമെന്ന് മനസ്സിലാക്കിയ കർഷകനും ഭാര്യയും മക്കളും കൂടി ആലോചിച്ചു.ഒരു വീട് വയ്ക്കുന്നതിനേക്കാൾ വലുതാണ് എത്രയോ ആളുകളുടെ ജീവൻ രക്ഷിക്കുന്നത്.അങ്ങനെ അവരുടെകയ്യിലുണ്ടായിരുന്നപണം മുഴുവൻപാവപ്പെട്ടവർക്ക്ആഹാരത്തിനുംമരുന്നിനും വേണ്ടിഉപയോഗിച്ചു.ജനങ്ങൾ അവർക്ക് നന്ദി പറഞ്ഞു. സമ്പത്തിനേക്കാൾ വലുതാണ് സ്നേഹത്തിൻ്റെയും നന്മയുടെയും മനസ്സെന്ന് കർഷകനും കുടുബവും ജനങ്ങൾക്ക് മനസിലാക്കി കൊടുത്തു.

അഞ്ചിത എ എസ്
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കഥ