ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്.) - ഹയർസെക്കന്ററി വിഭാഗം

  • ഹയർ സെക്കന്ററി മേഖലയിൽ നാഷണൽ സർവ്വീസ് സ്കീം, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ച് 25 വർഷം പിന്നിടുകയാണ്. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യം കൈവരിക്കാൻ ഓരോ വോളന്റിയറിനും സാധിച്ചു എന്നത് അഭിമാനകരമാണ്. വിപുലമായ രക്തദാന ക്യാമ്പും, സമൂഹത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഇക്കഴിഞ്ഞ വർഷം സാധിച്ചു.
  • ഹരിതഗ്രാമമായ എച്ച്.എസ്. വാർഡിൽ എൻ.എസ്.എസ്. വോളന്റിയർമാർ സ്തുത്യർഹമായ സേവനങ്ങളാണ് നിർവ്വഹിച്ചത്. പച്ചക്കറിത്തോട്ടം നിർമ്മിച്ചു നൽകുകയും, ആരോഗ്യബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു. അക്ഷരദീപം എന്ന പരിപാടിയോടനുബന്ധിച്ച് കുളത്തൂർ പി.എച്ച്.സി. യിൽ ഒരു തുറന്ന വായനശാല നിർമ്മിച്ചുനൽകുകയും അതിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞവർഷം എൻ.എസ്.എസ്. വോളന്റിയർമാർ കൈവരിച്ച വിജയമാണ് ഹരിതചട്ടമനുസരിച്ച് ഹരിതഗ്രാമവും, സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ഹരിതഗ്രാമത്തിനുള്ളിൽ ആരും പ്ലാസ്റ്റിക് കത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
  • 29/10/2019 ന് തിരുവനന്തപുരം മെഡിക്കൽകോളേജും, എൻ.എസ്.എസും സംയുക്തമായി ഒരു തക്തദാനക്യാമ്പ് നടത്തുകയുണ്ടായി. ഇതിന് മുന്നോടിയായി ഹരിതഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും രക്തദാനബോധവത്കരണ റാലിയും, തെരുവു നാടകങ്ങളും സംഘടിപ്പിക്കുകയുണ്ടായി. നൂറിലധികം പേരുടെ പങ്കാളിത്തം ഉറപ്പാക്കുകയും, അൻപതോളം പേർക്ക് രക്തദാനം ചെയ്യാൻ സാധിക്കുകയും ചെയ്തു. സമദർശൻ (സമത്വം), കാവലാൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്കും, എൻ.എസ്.എസ്. വോളന്റിയർമാർക്കും പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുകയുണ്ടായി.
  • പാഥേയം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ബുധനാഴ്ച്ചകളിലും പൂവാർ പി.എച്ച്.സി. യിൽ പൊതിച്ചോറ് എത്തിച്ചുകൊടുത്തുവരുന്നു. ഇക്കഴിഞ്ഞ പ്രളയക്കെടുതിയിൽപ്പെട്ട് ദുരിതത്തിലായവർക്കായി എൻ.എസ്.എസ്. വോളന്റിയർമാർ സ്നേഹസമ്മാനം എന്ന പേരിൽ സാമ്പത്തികസഹായവും നിത്യോപയോഗ സാധന സാമഗ്രികളും ശേഖരിച്ച് നൽകി.
  • വോളന്റിയർമാർമാരുടെ വ്യക്തിത്വ വികസനത്തിനായി 18/11/2019, 19/11/2019 ന് ഒന്നാം വർഷ വോളന്റിയർമാർമാർക്കും, രണ്ടാം വർഷ വോളന്റിയർമാർമാർക്കും പ്രശസ്ത മാധ്യമ പ്രവർത്തകനായ ഗിരീഷ് പരുത്തിമഠം സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് നൽകുകയും ചെയ്തു. ഒന്നാം വർഷ വോളന്റിയർമാർമാർക്ക് 21/12/2019 മുതൽ 27/12/2019 വരെ പൂവാർ എച്ച്.എസ്.എസിൽ വച്ച് ഗാന്ധിസ്മൃതി @ 150 എന്ന പേരിൽ സപ്തദിന സഹവാസക്യാമ്പ് നടത്തുകയുണ്ടായി. ക്യാമ്പിലേയ്ക്കുള്ള പച്ചക്കറി എൻ.എസ്.എസ്. വോളന്റിയർമാർ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിൽ നിന്നു തന്നെ സമാഹരിക്കാൻ സാധിച്ചു.
  • പ്രകൃതിയെ അറിയാനും, പ്രകൃതിയെ സംരക്ഷിക്കാനും, വോളന്റിയർമാർമാർക്ക് അവബോധം നൽകണമെന്ന ലക്ഷ്യവുമായി രണ്ടാം വർഷ വോളന്റിയർമാർമാർക്ക് 01/01/2020 മുതൽ 03/01/2020 വരെ പേപ്പാറയിൽ വച്ച് ഒരു ക്യമ്പ് സംഘടിപ്പിക്കുകയും ചെയ്തു.
  • 2019 – 2020 ഹയർസെക്കന്ററി പ്രവർത്തനങ്ങൾ ഇത്രയും നന്നായി നിർവ്വഹിച്ച എൻ.എസ്.എസ്. കുടുംബത്തിന് നന്ദി..... എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീ. അജിത്കുമാർ ജേക്കബ് നേതൃത്വം നൽകി വരുന്നു.

'അതിജീവനം' സപ്തദിനക്യാമ്പ് (2021 - 2022)

ഗവ. വി & എച്ച്.എസ്.എസ്. കൂളത്തീരിലെ ഹയർസെക്കന്ററി വിഭാഗം നാഷണൽ സർവ്വിർീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ് 2021 ഡിസംബർ 26 മുതൽ 2022 ജനുവരി 1 വരെ നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു.

  • ഇടം എന്ന പേരിൽ ക്യാമ്പിൽ തനിയിടം തയ്യാറാക്കുക
  • ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക
  • വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം
  • ഭരണഘടനാ വാരാചരണവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ
  • ലിംഗനീതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം
  • വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ
  • വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ
  • തനത് പ്രവർത്തനങ്ങൾ എന്നിവ 'അതിജീവനം 2021' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പുമായി ബന്ധപ്പെട്ട് നടത്തപ്പെട്ടു.