ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ചിന്നുവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവും ശുചിത്വവും

രാവിലെ ചിന്നു കിടന്നുറങ്ങുകയായിരുന്നു പതിവുപോലെ രാവിലെതന്നെ അമ്മയുടെ കലഹം തുടങ്ങി "രാവിലെ പോത്തുപോലെ കിടന്നുറങ്ങുന്നോ.. എഴുന്നേൽക്കെടി ചിന്നൂ.." അപ്പോൾ സമയം 8:30 ആയെന്നു തോന്നുന്നു. പക്ഷെ അവൾ 'അമ്മ പറഞ്ഞതൊന്നും കേട്ടില്ല. അമ്മവരാന്തയിൽ ഇരുന്നു അരി പാറ്റുകയായിരുന്നു. കുറച്ചുകാക്കകളുടെ ശബ്ദം മാത്രമാണ് കേട്ടത്. കൊറോണ കാരണം കൂട്ടുകാർ കളിക്കാൻ വരാത്തത് കൊണ്ടാണ് ഇത്രയും നേരം കിടന്നത്. അമ്മയും ചിന്നുവും വീട്ടിൽ ഒറ്റക്കാണ് ഉള്ളത് . ചിന്നു എഴുനേറ്റു വ്യക്തിശുചിത്വങ്ങൾ എല്ലാം ചെയ്തു. വെളിയിൽ കാക്കയുടെ ഒച്ചയാണ് കേട്ടത്. അവൾ കുളിച്ചു കാപ്പികുടിക്കാനായി ഇരുന്നപ്പോൾ അമ്മപാറ്റിയ കുറേ നെൽമണികൾ അടികൂടി കൊത്തിപറക്കി തിന്നുകയായിരുന്നു കാക്കകൾ അപ്പോൾ അവളുടെ 'അമ്മ പറഞ്ഞു നമ്മുടെ കയ്യുടെ അത്ര നീളമുള്ള കാക്കകൾപോലും രണ്ടുകാലും ചുണ്ടും ചിറകുകളും ഉപയോഗിച്ച് കൊത്തിപറക്കി പരിസരം വൃത്തിയാക്കുന്നു. ചിന്നു മറ്റൊന്നും നോക്കിയില്ല രണ്ടുകൈയ്യുകളിലും കവറുകൾ കെട്ടി. പഴകിയ വസ്തുക്കളും പ്ലാസ്റ്റിക്കുകളും എടുത്തുകളഞ്ഞു പരിസരം വൃത്തിയാക്കി തുടങ്ങി. ഈ കൊറോണക്കാലം കഴിയുമ്പോൾ എന്റെ വീടും പരിസരവും ശുചിത്വo ഉള്ളതാക്കും. ഈ കൊറോണയെ നമ്മൾ ഒന്നിച്ചുനേരിടുകയും ചെയ്യും. ഇതുപറഞ്ഞു അവൾ ഓരോ ദിവസവും രാവിലെ എഴുന്നേറ്റു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി..

ആഷ്മി . എസ്.എസ്
3 A ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ