ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' കൊറോണ എന്ന കോവിഡ് 19 '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ് 19

ഇന്നും ആ മഹാമരിയെ തടയാൻ ആർക്കും കഴിയുന്നില്ല . മരണസംഖ്യ ഉയർന്നു . ചൈനയിലെ വുഹാനിൽ ഉത്ഭവിക്കപ്പെട്ട വൈറസിന്റെ പേരാണ് കൊറോണ. വൈറസ് കയറി എന്നതിന്റെ ലക്ഷണങ്ങൾ സാധാരണ വരുന്ന ചുമ, തുമ്മൽ, തൊണ്ടവേദന, പനി ഇതൊക്കെയാണ്. ഇത് പകരുന്നത് സമ്പർക്കത്തിലൂടെയാണ് . സംസാരിക്കുമ്പോൾ ശ്രവം തെറിച്ചാണ് ഇത് സാധാരണ പകരുന്നത്. ചൈനയിൽ ധാരാളം മനുഷ്യർ മരണപ്പെട്ടു. ഈ വൈറസിനെ തുരത്താൻ പല മാർഗ്ഗം തിരഞ്ഞെങ്കിലും ഒന്നും ഫലവത്തായില്ല. അങ്ങനെ ആ വൈറസ് പല രാജ്യങ്ങളിലും പകർന്നു തുടങ്ങി . ചികിത്സിക്കാൻ ആകാതെ ഓരോരുത്തരും മരണപ്പെട്ട കൊണ്ടിരുന്നു ഇന്ത്യയിലും ആ മഹാമാരിയായ വൈറസ് എത്തപ്പെട്ടു. സമ്പർക്കം മൂലം കൈകളിൽ വന്നാലും കണ്ണിലും മൂക്കിലും വായിലും തൊടാ തിരിക്കുക എന്നതാണ് പ്രതിവിധി. കുറഞ്ഞത് 20 മിനിറ്റെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം ഇതൊക്കെയാണ് വൈറസിനെതിരെ ഉള്ള പ്രതിവിധി. അതിനാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടരുത്. ഈ പടരൽ കണ്ടതോടെ ആളുകളുടെ ഉള്ളിൽ ഭീതി ഉണ്ടായി. ഇതിനെ തടയാനായി വികസിത രാജ്യങ്ങൾക്കും കഴിഞ്ഞില്ല. ഇന്ത്യയിലും മരണം സംഭവിച്ചു. മരണം കൂടാൻ തുടങ്ങി. ലോകമൊട്ടാകെ ഈ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരാൻ തുടങ്ങി . ഓരോ ജീവനും പോകുമ്പോൾ ഭീതിയോടെ ലോകം നീങ്ങുന്നു. ജനങ്ങൾ ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താൻ തീരുമാനിച്ചു. കേരളത്തിൽ കൊറോണ വന്നെങ്കിലും മരണം ആദ്യം സംഭവിച്ചിരുന്നില്ല. അധികം താമസിക്കാതെ തന്നെ ഒരു വൃദ്ധൻ മരണപ്പെട്ടു. ഇന്ത്യയിൽ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതു പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ഊർജിതമായി പ്രവർത്തിച്ചത് പോലീസ് ആയിരുന്നു . ധാരാളം പേർ മനസ്സ് വച്ച് എങ്കിലും ചിലർ ഇത് കാര്യമാക്കാതെ പുറത്തിറങ്ങി നടന്നു. നിസ്സാര കാര്യങ്ങളിൽ പുറത്തിറങ്ങുന്ന അവരോട് ആദ്യം കാര്യം പറഞ്ഞു മനസിലാക്കി പിന്നെ ലാത്തി പ്രയോഗമായി . ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകളുടെ ജീവിത ശൈലി മാറി. മദ്യപാനികൾ മദ്യം കിട്ടാതെ ജീവിക്കാൻ പഠിച്ചു. കൊറോണ കാലത്ത് നാം ഏറ്റവും ബഹുമാനിക്കേണ്ടതും ദൈവത്തെപ്പോലെ കാണേണ്ടതും ഭൂമിയിലെ മാലാഖ മാരായ നഴ്സുമാരെയും അതോടൊപ്പം ജീവിതം അർപ്പിച്ച് ജോലിചെയ്യുന്ന ഡോക്ടർമാരെയും. നമ്മുടെ കേരളം പതിയെ കൊറോണയെ പ്രതിരോധിക്കാൻ തുടങ്ങി. ആശുപത്രിയിൽ നിന്നും കൊറോണ രോഗികൾ കുറഞ്ഞുതുടങ്ങി. ഇപ്പോൾ കേരളത്തിൽ മരണം മൂന്നായി അവർ വൃദ്ധർ ആണ്. കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്ത ഇതായിരുന്നു രണ്ടു വൃദ്ധ ദമ്പതിമാർ കൊറോണയിൽ നിന്നും മുക്തി നേടി. അങ്ങനെ പോസിറ്റീവായ കേസുകൾ നെഗറ്റീവായി തുടങ്ങി . ഏപ്രിൽ 14 വരെ നീട്ടി വെച്ചിരുന്ന ലോക്ക് ഡൗൺ രോഗം കുറയാത്തതിനാൽ മെയ് 3 വരെ നേരിടേണ്ടിവന്നു. ലോക്ക് ഡൗൺ വന്നതോടെ കഷ്ടത്തിലായത് ഭിക്ഷക്കാരും വിദേശ തൊഴിലാളികളുമാണ്. എന്നാൽ അവർക്ക് ആവശ്യമായ ഭക്ഷണം വിവിധ സംഘടനകൾ എത്തിച്ചുകൊടുത്തു. ഇപ്പോൾ ജാഗ്രതയോടെയാണ് നീങ്ങുന്നത് .പല സ്ഥലങ്ങളിലും ഫയർഫോഴ്സ് കഴുകി വൃത്തിയാക്കുന്നു . കൊറോണ എന്ന അന്ധകാരത്തെ മാറ്റാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വീടിനുമുന്നിൽ ഏപ്രിൽ അഞ്ചിന് 9:00 മണിക്ക് 9 മിനിറ്റ് വരെ ദീപം കൊളുത്തി വച്ചു. ഈ മഹാമാരിയെ ജാഗ്രതയോടെ പ്രതിഷേധിക്കാം.

ആർഷ
9 A ഗവ.വി എച്ച്. എസ്സ്. എസ്സ്. വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം