ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ശൈത്യത്തിൽ മറനീക്കാത്ത ജനുവരി
മഞ്ഞിനോടൊത്ത് അവനും പെയ്തിറങ്ങി
ഊതിയാൽ പറക്കുന്ന ചാറ്റൽ മഴയല്ല
തണുത്തു വിറച്ച മനസ്സുകളിൽ
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻകെൽപ്പുള്ള
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു
ജീവിതത്തിൻ തിരശീലയില്ലാതെ അരങ്ങിൽ നിറഞ്ഞാടി
രംഗബോധമില്ലാത്ത കോമാളിയെ
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ
ദിനപത്രത്തിൻ മുഖത്താളുകൾ പോലും
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു
നാളെയെന്തന്നറിയില്ല എങ്കിലും
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല.
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ
ജീവൻ കാക്കുന്ന സൈനികരായി
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു
ഞങ്ങൾ ജയിക്കും നിശ്ചയംഅന്നു നിന്റെ ചേതനയറ്റ മുഖം
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ?

9 A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത