ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/കരുതാം നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം നാളേക്കായി

പരിസ്ഥിതി... ചുറ്റ്പാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്നുമാത്രം ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യം.. എന്താണ് പരിസ്ഥിതി.!!
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള ഭൂപ്രകൃതിയുളള സ്ഥലങ്ങളേയും അവയുടെ നിലനിൽപിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.എന്താണ് പരിസ്ഥിതിയേക്കുറിച്ച് പറയുന്നതിലെ പ്രാധാന്യം.നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉളള ഇടമായിരുന്നു നമ്മുടെ സ്വന്തം....(ദൈവത്തിൻറെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു . തെങ്ങുകൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നു.ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു.എന്തിന് വിള നിലങ്ങൾ കൂടിഇല്ലാതായിരിക്കുന്നു..
പരിസ്ഥിതിയും വൃക്ഷലതാദിയും പുഴകളും ഒക്കെ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു... മഴ പെയ്താൽ പുഴ കവിയുന്നൊരു അവസ്ഥ ഉണ്ടായിരുന്നു .എന്ത് കൊണ്ടാവാം ഇന്ന് അങ്ങനെയൊരു സ്ഥിതി വരാത്തത്.....ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തിനിൽക്കുന്നിടമാണ് അന്തഃരീക്ഷ മലിനീകരണം എന്ന അതി ഭീകരമായ പാരിസ്ഥിതീക പ്രശ്നത്തിലാണ്...ഒരു ദിവസം നാം ആരംഭിക്കുന്നിടത്ത് തുടങ്ങുന്നു മലിനീകരണം എന്ന പ്രവർത്തനം...നാം ഉപയോഗിക്കുന്ന പേസ്റ്റ് ,സോപ്പ് ,ലോഷൻ ,ഡിഷ് വാഷ് ബാർ ,ടൊയ്ലറ്റ് ക്ലീനൽ ,സ്പ്രേ ,ഹെയർ ജെല്ലുകൾ ,റൂം ഫ്രെഷ്നർ ,എയർ കണ്ടീഷണർ ,റെഫ്രിജേറ്റർ എന്നീ മാറ്റി വയ്ക്കാനാകാത്ത പലതും കുറേശ്ശെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരുന്നു....ഇവയോ ഭൂമിയിൽ അന്തഃരീക്ഷംഎന്നതിനെ നശിപ്പിക്കുന്നു..
ഫാക്ടറികൾ നമുക്ക് പുരോഗമനം നൽ‍കുന്നു എന്ന് നാം ചിന്തിക്കുന്നു .ശരിയാണ് എന്നാൽ ഫാക്ടറികളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പുറം തളളപ്പെടുന്ന മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തുറന്ന് വിടുമ്പോൾ വിഷാംശം കലരുന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളിൽ അതിജീവനത്തിൻറെ സാധ്യതകൾ കുറയ്ക്കുകയും പ്രകൃതിയുടെ സംതുലിതാവസ്ഥ തന്നെ തകിടം മറയുകയും ചെയ്യുന്നു.... നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണമെന്ന് ആത്മാർത്ഥമായും നമുക്ക് താത്പര്യം ഉണ്ടെങ്കിൽ , നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ച് വരേണ്ടത്അത്യാവശ്യമാണ്...
കൃഷി ഇടങ്ങളിൽ നിന്നും ഒഴുകി ഇറങ്ങുന്ന രാസ വളങ്ങളുടെ വ്യാപനം മൂലം ഉപരിതല ജല സ്രോതസ്സുകൾ ആയ കുളങ്ങളും ,നദികളും ,കായലുകളും എല്ലാം പായൽ നിറഞ്ഞു. അതോടെ മത്സ്യ സമ്പത്ത് നശിക്കാൻ തുടങ്ങി .വിഷ സംയുക്തങ്ങളുടെ കാഠിന്യം അനേകായിരം ജീവ ജാതികൾ നശിക്കുകയും വംശ നാശ ഭീഷണി നേരിടാനും ഇടയാക്കി. വയലുകൾ വിള നല്കാൻ ആവാത്ത പാഴ് നിലങ്ങൾ ആയി മാറി.
ജീവൻ തുടിക്കുന്ന അതി സങ്കീർണ്ണമായ ജൈവ വിധാനം ആണ് മണ്ണ്. ഭൂമിയുടെ ഘനം കുറഞ്ഞ ഈ പുറംതോട് സസ്യങ്ങളോടും മറ്റു ജീവ ജാലങ്ങലോടും ഒപ്പം സുസ്ഥിരമായ പ്രകൃതി സംവിധാനമാണ്. അനേക വർഷം കൊണ്ട് രൂപപ്പെട്ടു വന്നത് .മനുഷ്യ വംശത്തിന്റെ സംസ്കൃതിയുടെയും,സമ്പത്തിന്റെയും നിലനില്പ്പിന്റെയും അടിസ്ഥാനം. അതുകൊണ്ട് രാസവളങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കി മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് മണ്ണില പൊന്ന് വിളയിക്കുന്ന മനുഷ്യ ധർമ്മം നാം തിരിച്ചു പിടിക്കേണ്ടി ഇരിക്കുന്നു
ചുരുങ്ങിയത് നമ്മുടെ വീടും പരിസരവുമെങ്കിലും പ്ലാസ്റ്റിക് വിമുക്ത മാക്കണം .മരങ്ങളും ചെടികളും വെച്ചു പിടിപ്പിച്ചു നമ്മുടെ വീട് ഒരു പൂങ്കാവനമാക്കണം .പഴയത് പോലെ പാരമ്പര്യ കൃഷി രീതി നമ്മൾ പ്രോത്സാഹിപ്പിക്കണം
പരിസ്ഥിതി പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാൻ കാത്തു നിൽക്കാതെ വിദ്യാർത്ഥി ജീവിതം മുതൽ പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കണം നാളത്തെ തലമുറയ്ക്കായി കുറച്ചെങ്കിലും നമ്മൾ ഇന്ന് കരുതണം

മിലൻ എസ്
7B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം