2020 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ വാർഷികപ്പതിപ്പ് കണ്ണാടി

ഓണം ആഘോ‍ഷിച്ചു

കണ്ണൂർ: ഓണാഘോഷപരിപാടികളുടെ ഭാഗമായി ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ്കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.മലയോര മേഖലയിലെ മികച്ച വിദ്യാലയമായ ചാവശ്ശേരി സ്ക്കൂളിൽ നടന്ന ഈ ആഘോഷങ്ങൾക്ക് സ്ക്കൂൾ ഹെഡ്മാസ്ററർ തങ്കച്ചൻ മാസ്റ്റർ പ്രി൯സിപ്പാൾ റോസമ്മ ടീച്ച൪ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.