1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടിൽ വി.പരമേശ്വരൻ നായർ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടിൽ ആർ.രാമൻനായർ,തേലത്തുരുത്ത് വടക്കേവീട്ടിൽ ഗോപാലൻനായർ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരൻ നായരാണു നൽകിയത്. 
        ആദ്യത്തെ പ്രധാന അധ്യാപകനായി  ഏഴിക്കര കൊമ്പത്തിൽ അച്ചുതൻ പിള്ള നിയമിതനായി.തുടർന്ന് സിംഗ് അയ്യപ്പൻ നായർ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റർ, ചെറിയതേയ്ക്കാനം പരമേശ്വരൻ നായർ എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.
      ആദ്യകാലങ്ങളിൽ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു   വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വർഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പിൽ അമ്പത് സെന്റ് ഭൂമി ചാലാക്കയിൽ സർക്കാർ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തിൽ പ്രൈമറി സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികൾ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം.
      വർഷങ്ങൾ പലതുകഴിഞ്ഞ് എം.എൽ.എ. ശ്രീ എസ്.ശർമയുടെ പ്രത്യേക ശ്രമഫലമായി "ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്" പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടം അനുവദിച്ചു.30.3.1994 ൽ ശ്രീ.എസ്.ശർമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ.ലോനപ്പൻ നമ്പാടൻ സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.‌
    ഗ്രാമപ്രദേശത്തെ മുഴുവൻ കുട്ടികളും ഒരു കാലഘട്ടത്തിൽ അടിസ്ഥാനവിദ്യാഭ്യാസത്തിന് സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.