ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


പുതിയൊരു ഉദയത്തിനായി കാത്തിരിക്കുന്നു
ആധിയും വ്യാധിയും ഒഴിഞ്ഞൊരു ലോകത്തിനായി
കൈകൂപ്പി നമിക്കുന്നു മാനവരാശി
ഒരുമയുടെ കൂട്ടിൽ ഉല്ലസിക്കാനായി
തരുമോ ഞങ്ങൾക്കിനി സ്നേഹിക്കാനായി നാളുകൾ
കാണുമ്പോൾ ഒരു ഹസ്തദാനവും ആലിംഗനവും നൽകുന്നതിനായി .
പകർച്ചവ്യാധിയായി വന്നൊരു മഹാമാരിയെ
പിടിച്ചു കെട്ടാനായി ലോകരാജ്യങ്ങൾ
മുറിക്കുള്ളിലാക്കുന്നു മനുഷ്യജന്മങ്ങളെ
"ശുചിത്വം" ശീലമാക്കാൻ പഠിപ്പിക്കുന്നു നമ്മെ
പുതിയൊരു ഉദയത്തിനായി കാക്കുന്നു
പകർച്ചവ്യാധി വിട്ടൊഴിഞ്ഞൊരു ലോകത്തിനായി .


 

ഷിബിൻ റഹുമാൻ .എ
8 B ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ. കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത