ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ



 മഴ

 

ഒരോ ജല കണങ്ങളായ്
വിണ്ണിൽ നിന്നും മണ്ണിലേക്ക്
ദാഹിച്ചുവരണ്ട ഭൂമിക്ക്
ആശ്വാസമായി എത്തുന്നു
ഭൂമിയുടെ മാറിലേക്ക് ഒരു
നേർത്ത മുത്തുപോൽ പതിക്കുന്നു
മഴയുടെ ഭംഗി ആസ്വദിക്കാൻ
ഞാൻ ജനലരികത്ത് നോക്കി നിന്നു
വാടി കരിഞ്ഞ സസ്യങ്ങൾ
വീണ്ടും പച്ച കുടചൂടി
പ്രകൃതിയെ സുന്ദരിയാക്കാനായി
ദൈവം തന്ന അമൂല്യ വരമാണീ മഴ

ഗോപിക അനിൽകുമാ‍ർ
9 D ഗവ. വി എച്ച് എസ് എസ് ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത