ഗവ. എച്ച് എസ് എസ് ആല/അക്ഷരവൃക്ഷം/വിധിവിലാസം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
വിധിവിലാസം

നാമെല്ലാമിന്നൊരസ്വാതന്ത്ര്യത്തീൻ സുഖമനൂഭവിപ്പു-
ണ്ടമേയമാം വാക്കാലനാവിഷ്കൃതമെങ്കിലും
കൂട്ടിലടച്ച കിളിയെയോമനിച്ചെന്നു-
മാടിൻ്റെമേൽ ശാസനമോതിയും
നാമനുഭവിച്ചതാം സ്വാതന്ത്ര്യ ധാർഷ്ട്യമിന്നവ-
നമ്മെയും കൊഞ്ഞനം കാട്ടി രസിക്കയല്ലീ..
മർത്യതതന്നഹങ്കാരമാം സീമയില്ലായ്മ
സത്യമായുരച്ചാലതിചപലമല്ലയോ.
ആരുടെ ലോകമെന്നെന്നു വിചാരിച്ചു നാ-
മാരുടെ തനിമയെ ചോദ്യം ചെയ്തും ഭേദിച്ചും
ലോകഗോളത്തിന്നധീശത്വ ചിന്തയാൽ
ശോകാശയം ശരണമാനസരായി നാം
എന്തിനിന്നാകുലരാകുന്നിതെല്ലാരും
ചിന്തയ്ക്കു തീപിടിച്ചോടുന്നോ മർത്യത
സ്വാനുഷ്ഠാനകൃതാന്തകൺതത്തിന്നോ
മാനുഷർ നാം വില നല്കുന്നിതീ വിധം.
 

പ്രസൂന പി
9 എ ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത