ഗവ. എച്ച് എസ് എസ് ബുധനൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി

ഒരിടത്തൊരിടത്ത് ഒരു ചെറിയ വീട്ടിൽ ഒരു ചെറിയ കുടുംബം താമസിച്ചിരുന്നു .അവിടുത്തെ കുട്ടിക്ക് 9 വയസിനടുത്ത് പ്രായം ഉണ്ട് .അവൻറെ പേരാണ് അപ്പു. അവൻറെ അച്ഛൻ ഒരു കൂലിപ്പണിക്കാരനാണ് .ഒരുപാട് പണവും ഒന്നുമില്ലാത്ത ഒരു പാവപ്പെട്ട കുടുംബമാണ് അവരുടേത് .അവൻറെ സ്കൂൾ അവധി കാലമായിരുന്നു. വെക്കേഷന് അമ്മയുടെ വീട്ടിൽ പോകാൻ ആയി അവൻ തീരുമാനിച്ചു. ദൂരെയാണ് അവൻറെ അമ്മവീട് .ആറു മണിക്കൂർ യാത്രയുണ്ട് .ഈ ആറു മണിക്കൂറും പല ബസുകളിൽ ആയി പലരുടെയും അടുത്തിരുന്ന് അവൻ അങ്ങനെ പോയി.3 ദിവസം കഴിഞ്ഞ് അവൻ അവൻറെ അച്ഛൻറെ വീട്ടിൽ തിരിച്ചെത്തി .അന്നു രാത്രി അവന് പെട്ടെന്ന് ഒരു പനി വന്നു. അപ്പോൾ തന്നെ അവൻറെ അച്ഛൻ ഗവൺമെൻറ് ഹെൽത്ത് സെൻററിൽ വിളിച്ചു പറഞ്ഞു .ഡോക്ടർ ഉടനെ എത്തി .അവനെ പരിശോധിച്ചു മാതാപിതാക്കളോട് പറഞ്ഞു കോവിഡ് 19 എന്ന വൈറസ് അവനെ പിടികൂടിയിട്ടുണ്ട് എന്ന് .കേട്ടപ്പോൾ അവർക്ക് വിഷമം തോന്നി കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡോക്ടർ അവരോട് പറഞ്ഞു അവൻറെ രോഗം പൂർണമായും മാറി തിരിച്ചു വീട്ടിൽ പോകാം എന്ന് .ഈ കഥ തരുന്ന സന്ദേശം നമ്മൾ നമ്മളെത്തന്നെ സൂക്ഷിക്കുക. കോവിഡ് 19 പകരാതിരിക്കാൻ അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക.വ്യക്തി ശുചിത്വം പാലിക്കുക.പരിസരം ശുചിയായി സൂക്ഷിക്കുക .

ഭാഗ്യ.വി.സുധാകരൻ
8A ഗവ :എച്ച് .എസ് .എസ് .ബുധനൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ