ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ കേഡറ്റ് കോപ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വൺ കേരള ഗേൾസ് ഇൻഡെപ്. കമ്പനി എൻ.സി.സി. ചേർത്തല

  • ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം യൂണിറ്റ്.
  • യൂണിറ്റ് ആരംഭിച്ച വർഷം. - 2019 -20
  • ആകെ അംഗങ്ങൾ
  • ഒന്നാം വർഷം - 25
  • രണ്ടാം വർഷം -25
  • ANO /CTO അജിത കുമാരി. ആർ.
  • 2019 ജൂൺ മാസം 10-ാം തീയതി എൻട്രോൾമെന്റ് നടത്തി യൂണിറ്റിന്റെ ആദ്യ ബാച്ചിന് തുടക്കം കുറിച്ചു. 25 കാഡറ്റുകൾക്കാണ് ഒരു ബാച്ചിൽ പ്രവേശനം ലഭിക്കുന്നത്. ഇപ്പോൾ ഒന്നും രണ്ടും വർഷക്കാരായി 50 കാഡറ്റുകൾ പരിശീലനം നേടുന്നു. തുടക്കം മുതൽ തന്നെ  സമൂഹത്തിന് മികവുറ്റ സേവനം ഉറപ്പു വരുത്തിക്കൊണ്ടാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

നാഷണൽ കേഡറ്റ് കോപ്സ് പ്രവർത്തനങ്ങൾ 2022-23

അന്താരാഷ്ട്ര യോഗാ ദിനാചരണം 2022

 
അന്താരാഷ്ട്ര യോഗാ ദിനാചരണം 2022

2022 ജൂൺ 21 - യോഗയുടെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും നിത്യജീവിതത്തിൽ യോഗയുടെ പ്രായോഗികതലം മനസിലാക്കിക്കുന്ന തിനും ലക്ഷ്യമാക്കിക്കൊണ്ട് ചാരമംഗലം ഗവ.ഡി. വി.എച്ച്. എസ് എസ് NCC യൂണിറ്റ് ദിനാചരണം സമുചിതമായി നടത്തി. ചേർത്തല അർത്തുങ്കൽ ബസിലിക്ക ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ശ്രീമതി. അജിതകുമാരി. R (CTO, Ncc unit) ന്റെ സാന്നിദ്ധ്യത്തിൽ GCI രമ ക്ലാസുകൾ കൈകാര്യം ചെയ്തു. കാഡറ്റുകളുടെ പൂർണമായ പങ്കാളിത്തം ഉണ്ടായി.

കാർഗിൽ വിജയ ദിവസ്

 

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ രാജ്യം അനുസ്മരിച്ചു. 1 | Kerala Girls Independent company NCC യൂണിറ്റിന്റെ നേതൃത്വത്തിൽ ഗവ. ഡി .വി .എച്ച്.എസ്.എസ് ചാരമംഗലം NCC യൂണിറ്റ് ചേർത്തല കളത്തിവീട് അനൂപ് നിവാസിൽ ലഫ്റ്റനന്റ് . അനുപ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. NCC കമാന്റിംഗ് ഓഫീസർ ലഫ്.കേണൽ . അനിൽകുമാർ . എ ആദരവ് അർപ്പിച്ചു. വി. ഉത്തമൻ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ) , PTA പ്രസി. P. അക്ബർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രശ്മി. K, HM ശ്രീ.ആനന്ദൻ .പി , സീനിയർ അസിസ്റ്റൻ സ് ശ്രീമതി.ഷീല ജെ , ശ്രീമതി. അജിതകുമാരി. R (CTO, Ncc unit) , Hav. അമുൽരാജ് R ,Hav. ശിവാനന്ദ് .H, ശ്രീ.E R ഉദയകുമാർ ,ശ്രീ. ജയ് ലാൽ . S. , ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ, ശ്രീ. സെബാസ്റ്റ്യൻ TC, ശ്രീ . റെനീഷ് M S എന്നിവർ സന്നിഹിതരായി.NCC cadets ന്റെ സൈക്കിൾ റാലിയോടെ കാര്യപരിപാടികൾ സമാപിച്ചു.

നാഷണൽ കേഡറ്റ് കോപ്സ് പ്രവർത്തനങ്ങൾ 2021-22