ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/കാലം ഒരു നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
കാലം; ഒരു നേർക്കാഴ്ച

 
 പൂന്തോട്ടങ്ങൾ ശവപ്പറമ്പുകൾ ആകുന്ന കാലം.....
ആഴക്കടലുകൾ മണൽക്കൂനകളാകുന്നകാലം......
മൊട്ടക്കുന്നുകൾ തുമ്പിക്കൈകൾക്കിരയാകുന്ന കാലം....
മീശപ്പുലിമലയിൽ മഞ്ഞു വീഴ്ച നിലയ്ക്കുന്ന കാലം....
വെയിൽ ഒഴിഞ്ഞാൽ മഴയും; മഴ ഒഴിഞ്ഞാൽ വെയിലും ഉണ്ടാകുന്ന കാലം.....
ഭൂമിയുടെ ദാരിദ്രം പേറുന്ന വിളയിടങ്ങൾക്കു കൊള്ളി വയ്ക്കുന്ന കാലം.....
വെള്ളം കിട്ടാതെ ഈയാംപാറ്റകൾ വെള്ളപ്പശകൾ ആയി മാറുന്ന കാലം.....
കാറ്റിൽ ആടാൻ ഓലകളും കൂടുകളും ഇല്ലാതെ,
കാറ്റു പോലും ഇല്ലാതാകുന്ന കാലം....
കാലന് തിരക്കൊഴിയാത്ത കാലം....
കാതങ്ങൾക്കകലെ നിന്ന് സ്വപ്നം കണ്ടിരുന്ന കാലം.....
എത്തിയിരിക്കുന്നു വിരല്ത്തുമ്പ് എത്തും ദൂരെ.....
 പച്ച, നിറം മാത്രമാകുന്ന കാലം......
നിറം, ജീവൻ ആണെന്ന് തിരിച്ചറിയാത്ത കാലം.......
 

കൃഷ്ണദേവ്.എം
8 D ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത