നവപാഠം     
സർവ്വ ചരാചരങ്ങളിൽ നിന്നും മനുഷ്യൻ വിഭിന്നനാണ്. എല്ലാ സുഖാഡംബര- ങ്ങൾക്കിടയിലും , മനുഷ്യൻ തന്റെ സ്വാർത്ഥത മൂലം പലതിനും വേണ്ടി ലോകത്തോട് മല്ലിടുക- യാണ്. നിലക്കാതെ നിലനിന്നിരുന്ന സ്വാർത്ഥത-തയും അഹന്തയും മനുഷ്യനിൽ നിറഞ്ഞു നിൽക്കെ; പെട്ടന്ന് ഒരു മഹാദുരന്തം മനുഷ്യനെ വേട്ടയാടി. അത് മനുഷ്യനെ അടിമുടി മാറ്റിമറിച്ചു. അത് മറ്റൊന്നുമല്ലായിരുന്നു , കൊറോണ (കോവിഡ് - 19). ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാരോഗം. മാനവകുലം ഒന്നടങ്ങി ഇളകി മറിഞ്ഞ പേമാരി. ലോകജനഥയുടെ ഒരു പ്രധാന ഭാഗം ആളുകൾ അതിന് ഇരയായി മാറി. ശാസ്ത്രീയമായി മരുന്ന് കണ്ടുപിടിക്കാത്തതിനാൽ തന്നെ ആഗോള ജനഥ ഒന്നടങ്കം വ്യാഗ്രതരായി.

1950-കളിൽ മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇന്ന് മനുഷ്യരിലും എത്തി കഴിഞ്ഞിരിക്കുന്നു. 2019 -ൽ ഈ രോഗം റിപ്പോർട്ട് ചെയ്തുവെങ്കിലും ലോക ജനഥ അതിന് പ്രതികൂല കരുതലും പ്രാധാന്യവും നൽകിയില്ല. അതിന്റെ ഫലമായി കൊണ്ട് തന്നെ ആ വൈറസ് രോഗം കുത്തനെ അതിക്രമിച്ച് ഒരു മഹാമാരിയായി മാറി. അങ്ങനെ തോരാ കണ്ണുനീരിൽ മുങ്ങി, ലോകം. പിന്നീട് സംഭവിച്ചതെല്ലാം അപ്രതീക്ഷിതം. ലോകമൊന്നാകെ ലോക്ഡൗൺ പ്രഖ്യാപനം. അതിനാൽ തന്നെ വീടുകൾ തന്നെയാണ് സുരക്ഷിതം എന്ന കാര്യത്തിൽ നാമേവരും ബോധവാന്മാരായി തീർന്നു. എന്നിരുന്നാലും പലരും അതിനെതിരായി പ്രവർത്തനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുണ്ട് . എന്നാൽ അവർ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. നാം വീട്ടിലിരിക്കുന്നത് നമ്മുടെ സുരക്ഷ ഉദ്ദേശിച്ച് മാത്രമല്ല , മറിച്ച് രോഗവിമുക്തമായ നാളയെ വാർത്തെട്ടുക്കാൻ കൂടിയാണ്. നമ്മുടെ സുരക്ഷക്ക് വേണ്ടി രാപ്പകലില്ലാതെ കാവലായും, തണലായും നിൽക്കുന്ന ഒരുപാട് മാലാഖ കരങ്ങളുണ്ട്. അവർക്ക് തന്നെയാകട്ടെ നമ്മുടെ ആദ്യ പ്രണാമം.

ഒരുപാട് നല്ല പാഠങ്ങൾ കൊറോണ നമ്മെ പഠിപ്പിച്ചു. ജാതിയുടേയും,മതത്തിന്റേയും വർഗ്ഗീയതയുടേയും പേരിൽ തമ്മിൽ പോരടിച്ച - വർ ഇന്ന് 'നാമേവരും ഒന്ന് ' എന്ന ഉത്ബോധ മനസ്സോടു കൂടി ജീവിക്കുന്നു. അടുത്തുക്കൂടി പോയാൽ കൂടി തിരിഞ്ഞു നോക്കാത്തവർ ഇന്ന് പനിയും, ചുമയും ഉണ്ടോ എന്ന് കൂടി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ലക്ഷങ്ങൾ മുടക്കി കല്യാണങ്ങളും, ആഘോശങ്ങളും കൺവെൻഷൻ സെന്ററുകളിൽ നടത്തിയിരു- ന്നവർ ഇന്ന് നാലു പേരെ മാത്രം വിളിച്ച് വീട്ടിൽ ലളിതമായി നടത്തുന്നു. പുറത്തു പോയി വന്നാൽ വ്യക്തി ശുചിത്വം ഉറപ്പാക്കണം എന്ന അർപണ ബോധം ഏവരിലും ഉണർന്നു. ബന്ധങ്ങൾ മറന്നു പോയവരെല്ലാം മൊബൈൽ ഫോണുകളിലൂടെ അവ ഊഷ്മളമാക്കി തീർക്കുന്നു. ആഹാരവും, പാർപ്പിടവും മതി ഒരു മനുഷ്യന് ജീവിക്കാൻ എന്ന് മാനവകുലം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു. എല്ലാവരും 'ഐക്യപത്യം മഹബലം' എന്ന ആശയത്തോടു കൂടി എല്ലാ നിയമങ്ങളും പാലിച്ച് വീട്ടിൽ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നു. കാലങ്ങളായി തിരിഞ്ഞു നോക്കാത്ത മട്ടുപ്പാവിലും, വീട്ടുതൊടിയിലും കൃഷിരീതികൾ പരീക്ഷിക്കുന്നു. ഇത്രയും കാലം ഒന്നിനും സമയമില്ലാത്ത മനുഷ്യൻ ഇന്ന് സമയം കളയാൻ പാടുപെടുന്നു. ഇതൊരു പാഠമാണ്. മനുഷ്യ ജീവിതം മാറിമറിയാൻ ഒരു നിമിഷം മതിയെന്ന മഹാപാഠം. നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കും. രോഗ പ്രതിരോധം മുഖ്യഘടകമായി മുൻനിർത്തി ഐക്യത്തോടെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് അതിജീവനം തേടാം. അങ്ങനെ കൊറോണ എന്ന ഇരുട്ടിനെ അകറ്റി ശാന്തിയുടേയും സമാധാനത്തിന്റേയും കിരണങ്ങൾ പ്രകാശിപ്പിക്കാം. ഈ അതിജീവനത്തിലൂടെ രോഗവിമുക്തമായ നവലോകത്തെ വാർത്തെടുക്കാം. STAY HOME... STAY SAFE... BREAK THE CHAIN.

അഫ്‍ല സിമിൻ
9 D ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം