ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ

അമ്മുവും മീനുവും നല്ല കൂട്ടുകാരായിരുന്നു . അവർ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നത് . അമ്മുവിന്റെ അച്ഛൻ ഗൾഫിലാണ് . അവളുടെ വീട്ടിൽ അപ്പുപ്പനും അമ്മൂമ്മയും അമ്മയും ഒരു കുഞ്ഞനുജനും ഉണ്ട് . മീനുവിന്റെ വീട്ടിൽ അച്ഛനും അമ്മയും ഒരു ചേട്ടനും ഉണ്ട് . സ്കൂളിൽ പരീക്ഷ തുടങ്ങി . ഒരു ദിവസം അവർ പരീക്ഷക്ക് പോകുമ്പോൾ അമ്മു പറഞ്ഞു, മീനു നീ അറിഞ്ഞില്ലേ നമ്മുടെ ലോകത്തു വലിയ ഒരു രോഗം വരുന്നു. നമ്മുടെ നാട്ടിലും വരുമെന്നാണ് അമ്മ പറഞ്ഞത്.. "ആാാ... ഞാൻ അറിഞ്ഞു.. ഇനി പരീക്ഷയൊന്നും ഉണ്ടാകില്ല " "നമ്മൾ ശ്രദ്ധിച്ചാൽ ഈ രോഗത്തെ നേരിടാം . കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായയും മറക്കണം.പുറത്തു എവിടെയും പോകാതെ വീടിനുള്ളിൽ തന്നെ കളിക്കണം" "അമ്മ എനിക്ക് പറഞ്ഞു തന്നു." "ആ.. ശരിയാ.. ശരിയാ . ." അമ്മു വളരെ സന്തോഷത്തിലാണ് . അവളുടെ അച്ഛൻ ഗൾഫിൽ നിന്ന് വരുന്നുണ്ട് . "ഇനി നമ്മൾ എന്നാ കാണുന്നത് അമ്മൂ? . . . അച്ഛൻ കുറേ ചോക്ലേറ്റുകൾ കൊണ്ട് വരും. ഞാൻ നിനക്ക് ചോക്കളേറ്റുകൾ കൊണ്ട് തരാം."

അമ്മുവും മീനുവും വീട്ടിലേക്ക് മടങ്ങി . അമ്മുവിന്റെ അച്ഛൻ ഗൾഫിൽ നിന്ന് വന്നു . കുറച്ചു നാളുകൾക്ക് ശേഷം."മീനൂ . . . നിന്റെ കുട്ടുകാരി അമ്മുവിന്റെ അച്ഛന് കൊവിഡ് സ്ഥിരീകരിച്ചു. അവളുടെ അച്ഛൻ ആശുപത്രിയിലാണ് . അവളുടെ വീട്ടിൽ എല്ലാവരും നിരിക്ഷണത്തിലാണ് "അമ്മ പറഞ്ഞതു കേട്ടപ്പോൾ മീനുവിന് വല്ലാത്ത സങ്കടം തോന്നി . "അമ്മേ അമ്മുവിനും അവളുടെ കുഞ്ഞ് അനുജനും ഈ അസുഖം വരുമോ..?" മീനുവിന് കരച്ചിൽ വന്നു ."അറിയില്ല മോളേ .. മോള് സങ്കടപ്പെടേണ്ട... നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. മോള് പോയി സോപ്പ് ഉപയാഗിച്ച് നന്നായി കൈ കഴുകി വരൂ . . . അമ്മ ചോറ് തരാം" . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പരിശോധനാഫലം വന്നു . അമ്മുവിന്റെ വീട്ടിലെ എല്ലാവരുടെയും ഫലം നെഗറ്റീവാണ് . അതുകേട്ടപ്പോൾ മീനു സന്തോഷം കൊണ്ട് തുള്ളിച്ചാടി .

ദേവലക്ഷ്മി.എൻ.വി.
3 A ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ