ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

രോഗങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ശേഷി ശരീരത്തിന് എത്രത്തോളം അനിവാര്യമാണ് ,എന്ന് ഇന്ന് നാം അഭിമുകീകരിക്കുന്ന കൊറോണ എന്ന മഹാമാരിയിലൂടെ മനസ്സിലാക്കാം.ബാക്ടീരിയകളും വൈറസുകളും മറ്റും ശരീരത്തിൽ കടക്കാതെ തടയുകയും കടന്നാൽ പ്രതിരോധ വ്യവസ്ഥ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. വായ, ത്വക്, കുടൽ, ശ്വാസനാളി, തുടങ്ങിയിടങ്ങളിൽ എല്ലാം രോഗകാരികളെ പ്രതിരോധിക്കാനുള്ള അനുകീടങ്ങൾ വസിക്കുന്നു. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടന്ന് രോഗകാരികളെ തിരിച്ചറിഞ്ഞു നശിപ്പിക്കുവാനും തടയാനും സാധിക്കുന്ന തരത്തിൽ ഏകകോശ ജീവികൾ മുതൽക്കുള്ള എല്ലാ ജീവികളിലും പ്രതിരോധ വ്യവസ്ഥ ഉണ്ടായിരിക്കും. ശരീരത്തിന് ഹാനികരമായ കോശങ്ങളെയും അന്യ വസ്തുക്കളെയും വിഴുങ്ങിയോ നിർവീര്യമാക്കൊയോ നശിപ്പിക്കാനായുള്ള നിരവധി കോശങ്ങളും പ്രതിരോധ വ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഒരു തവണ രോഗകാരി ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെക്കുറിച്ചുള്ള അറിവ് പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുകയും ഇതേ രോഗകാരി പിന്നീട് പ്രവേശിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ വ്യവസ്ഥയിൽ ചെറിയ തകരാറ് ഉണ്ടാകുന്നതുമൂലം രോഗം പെട്ടന്ന് പിടിപെടാനും അതിനെ അതിജീവിക്കാൻ ശരീരത്തിന് കഴിയതാവുകയും ചെയ്യുന്നു. രോഗ പ്രതിരോധ വ്യവസ്ഥ ശരീരത്തിനെതിരെ തിരിയുന്നതും അസുഖങ്ങൾക്ക് കാരണമാകുന്നു.

സാന്ദ്ര സുധാകരൻ
+1 C ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം