ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/ഏയ്, ഇത് എന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
ഏയ്, ഇത് എന്റെ കടമ

അരുൺ, ഒരു പത്താം ക്ലാസ് വിദ്യാർത്ഥി. വീട്ടുകാരും, നാട്ടുകാരും, അധ്യാപകരും എന്തിനു പോട്ടെ സുഹൃത്തുക്കൾ വരെ വെറുക്കുന്ന ഒരു വിദ്യാർത്ഥി. അധ്യാപകർക്ക് അവനെക്കൊണ്ട് തലവേദനയ്ണ്. പത്ത് എ ക്ലാസിലെ ഏറ്റവും വലിയ ഒഴപ്പനും മടിയനുമായ വിദ്യാർത്ഥി. പരീക്ഷയിൽ സ്ഥിരം ആനമുട്ട വാങ്ങുന്ന ക്ലാസിലെ ഏക വിദ്യാർത്ഥി. നാട്ടുകാരും, വീട്ടുകാരും, അധ്യാപകരും, സുഹൃത്തുക്കളും വെറുത്ത്, മാറ്റിനിർത്തപ്പെട്ട അരുണിൽ അവർക്കാർക്കും ഇല്ലാത്ത ഒരു സവിശേഷതയുണ്ടായിരുന്നും. അത്ണ് ശുചിത്വം. വഴിയരികിൽ അലക്ഷ്യമായി വലിച്ചെറിയപ്പെട്ടിരുന്ന മാലിന്യങ്ങൾ അവൻ കുട്ടയിൽ നിക്ഷേപിച്ചു. എത്തിനു വേണ്ടി അവന് സ്വയം വേണ്ടിയായിരുന്നില്ല. മറിച്ച് ആ നാടിനും നാട്ടുകാർക്കും വേണ്ടിയായിരുന്നു. ദുർഗന്ധം വമിക്കാതെ ആ പാതയോരത്തുകൂടി നടക്കാനുള്ള സാഹചര്യം അരുൺ നൽകിക്കൊടുത്തു. ആ നാട്ടുകാരാവട്ടെ മാലിന്യകൂമ്പാരത്തിനു മുകളിലൂടെ പോയാൽ പോലും അത് പെറുക്കാൻ തയ്യാറായിരുന്നില്ല. അരുൺ പലപ്പോഴും പലയാളുകളോടുമായി ചോദിച്ചു...” ദുർഗന്ധം വമിപ്പിക്കുക എന്നത് നിങ്ങളുടെ തൊഴിലാണോ?” എന്ന്. അതിനുള്ള അവരുടെ മറുപടി ഇതായിരുന്നു. “ ഇതൊക്കെ മുനിസിപ്പാലിറ്റിക്കാര് ചെയ്യേണ്ടതാണ്. നമ്മൾ ചെയ്യേണ്ടതല്ല. എടാ ചെക്കാ നീ നിന്റെ പാട്ടിന് പോ. ഈ പ്രവൃത്തി ചെയ്ത്കൊണ്ടിരിക്കുന്ന നേരത്ത് പോയി നാലക്ഷരം പഠിച്ചാൽ അത് ഭാവിയിൽ ഉപകാരപ്പെടും.” ഈ മറുപടി അവനെ വല്ലാതെ ചൊടിപ്പിച്ചു. എങ്കിലും അവൻ വെറുതെ നിന്നില്ല. ഇത് അവന്റെ കടമയാണ് എന്നവൻ എല്ലാവരോടും പറഞ്ഞു. അരുണിന്റെ വീട്ടിന്റെ സമീപത്ത് ഒരു കായലുണ്ട്. ധാരാളം പേർ കാറ്റു കൊള്ളാനായി വരാറുണ്ട്. വരുന്നവരാകട്ടെ അവിടെയെല്ലാം പ്ലാസ്റ്റിക് വലിച്ചെറിയാൻ തുടങ്ങി. ഇതെല്ലൈം കണ്ടിട്ട് അരുണിന് അവന്റെ കലി അടക്കാനായില്ല. ഒരാളെങ്കിലും ആ മാലിന്യം കായലിന്റെ പരിസരത്തുനിന്ന് മാറ്റിയാൽ അത്രയെങ്കിലും ആശ്വാസം എന്ന ചിന്തയിൽ ആ പത്താം ക്ലാസ് പയ്യൻ അവരെ ബോധവത്ക്കരിക്കാനായി ശ്രമം നടത്തി. പക്ഷെ എന്ത് മെച്ചം. വിപരീത ഫലം മാത്രം. പലരും അവനെ മർദ്ദിച്ചു, ഭീഷണിപ്പെടുത്തി. ഇതെല്ലാം വർദ്ധിച്ചതോടെ അത ഒരു പോലീസ് കേസായി മാറി. താൻ ഇന്നുവരെ ചെയ്തകാര്യം മുഴുവൻ അരുൺ പോലീസിനെ പറഞ്ഞുകേൾപ്പിച്ചു. പോലീസ് അവനെ വിട്ടയച്ചു. നാല് മണിയോടുകൂടി അവന്റെ വീട്ടിൽ വലിയൊരാൾക്കൂട്ടം. കളക്ടറും, പഞ്ചായത്ത് പ്രസിഡന്റും, മുനിസിപ്പാലിറ്റി അധികൃതരും, ജില്ലാ പോലീസ് മേധാവിയും എല്ലാവരും ഉണ്ട്. നാട്ടുകാരെല്ലാം പിറുപിറുക്കാൻ തുടങ്ങി. “ ഇന്ന് അരുണിനെ പിടിച്ച് കൊണ്ട് പോകുും. അവന്റെ ശല്യം അതോടെ തീരും.” പക്ഷേ മറിച്ചായിരുന്നു അരുൺ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ അനുമോദിക്കുവാനാണവർ എത്തിച്ചേർന്നത്. രക്ഷിതാക്കൾ വരെ അന്ധാളിച്ചു നിന്നു പോയി. ഈ കുസൃതി പയ്യനിൽ ഇത്രയധികം നന്മ നിറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ആരും തന്നെ അറിഞ്ഞിരുന്നില്ല. അരുണിനെ അനുമോദിച്ച ശേഷം അവനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്തു കൊണ്ട് അവർ അവിടെ നിന്നും യാത്രയായി. പിന്നീട് ആ പയ്യൻ അവിടുത്തെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. അവസാനം ശു ചിത്വത്തെക്കുറിച്ചുളള അവന്റെ സ്വപ്നം എല്ലാവരുടെയും സഹകരണത്തോടും പിന്തുണയോടും കൂടി അവൻ നിറവേറ്റി. ഇന്നവൻ ആരോഗ്യ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായി സേവനം ചെയ്യുകയാണ്.

അസ്നമോൾ എം എൻ
10 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ