ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ആരോഗ്യ കേരളത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ കേരളത്തിനായി

പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങളെല്ലാവരും വീടുകളിൽ തന്നെ ഉണ്ടല്ലോ അല്ലേ പുറത്തേക്കൊന്നും പോകരുതേ, ആഘോഷങ്ങളൊക്കെ പിന്നീട് മതി നിങ്ങളുടെ വീടുകളിൽ നിന്ന് ആരെങ്കിലും പുറത്തു പോകുന്നുവെങ്കിൽ അവരോട് പറയണം അത്യാവശ്യമില്ലെങ്കിൽ പോകരുത്.അഥവാ പോകുകയാണെങ്കിൽ തിരികെ വരുമ്പൊൾ കൈയും, കാലും മുഖവും കഴുകിയിട്ടേ അകത്തു കയറാവൂ എന്നും പറയണം അല്ലെങ്കിൽ കൊറേണ നമ്മുടെ വീട്ടിലിരിക്കും. ഇതൊക്കെ ഇന്നത്തെ കാലത്ത് ആരും ചെയ്യാത്ത കാര്യങ്ങളാണ് .അതുകൊണ്ട് എന്താണ് സംഭവിച്ചത് എന്നു കണ്ടില്ലേ ...... ഇപ്പോ വീട്ടിലിരുന്ന് വിഷമിക്കുന്നത് പക്ഷേ ഈ അവസരത്തിൽ നമ്മുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട് .വീടും പരിസരവും വൃത്തിയാക്കാം, പച്ചക്കറി നടാം എല്ലാം ഇതിനായി ഉപയോഗിക്കാം. ഇനിയുള്ള കാലത്ത് എല്ലാം നട്ടുണ്ടാക്കി കഴിക്കാം .ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കാതെയും അന്യസംസ്ഥാനങ്ങളും ആശ്രയിക്കണ്ട. പണ്ടൊക്കെ ആൾക്കാർ അവർക്ക് വേണ്ടത് അവർ തന്നെ കൃഷി ചെയ്ത് എടുത്തിരുന്നവ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു .അവർ പുറത്തു പോയിട്ട് വന്നാൽ ഉടൽ കൈയ്യും കാലും കഴുകിയിട്ടേ അകത്തു കയറൂ .ഇതൊക്കെ ഇന്ന് എത് വീട്ടിലുണ്ട് .ഇങ്ങനെയുള്ള കാര്യങ്ങൾ അറിയണമെങ്കിൽ നമ്മൾ പണ്ടത്തെ സിനിമകൾ കാണണം.ഇന്ന് നമ്മൾ കൊറോണയെ പേടിച്ച് ടി.വി യും കണ്ട് ബോറടിച്ചു ഇരിക്കാതെ വീട്ടിനു പുറത്തിറങ്ങി പരിസരം ഒന്നു നോക്കൂ. നിങ്ങൾ മൊബൈൽ ലോകത്തുള്ള എല്ലാ സ്ഥലവും കണ്ടു കാണും.എന്നാൽ നമ്മുടെ പരിസരം കണ്ടു കാണില്ല. അതിന് പക്ഷേ ചൈനയിൽ നിന്ന് വന്ന കൊറോണ വേണ്ടി വന്നു.വുഹാൻനിൽ കൊറോണ എന്നു കേട്ടപ്പോൾ കൊറേണ യോ അതിന് നമുക്ക് എന്താ കുഴപ്പം. അത് എങ്ങനെയിരിക്കും വൈറസിന്റെ പടം കണ്ടപ്പോ ഇത് റംബുട്ടാൻ ആണോ എന്ന് ചോദിക്കുക വിഡിയോ വരെ ഉണ്ടാക്കി. ഇന്ന് മനുഷ്യൻ എങ്ങനെയൊക്കെ വൃത്തിയാക്കാമോ അതെല്ലാം ചെയ്യുന്നുണ്ട് ഇതൊക്കെ കുറച്ചു മുൻപ്പ് ചെയ്തിരുന്നെങ്കിൽ കൊറോണ ഈ നാട്ടിൽ എന്ന് അല്ല ഈ രാജ്യത്ത് പോലും വരില്ലായിരുന്നു .ഇതിന് മുൻപ് ഒരു മുന്നറിപ്പ് തന്നതായിരുന്നു . "നിപ" എന്നിട്ടും നമ്മൾ പഠിച്ചില്ല. ഇനിയും പഠിച്ചില്ല എങ്കിൽ നിപ്പയും പ്രളയവും കൊറോണയും ഒന്നും ആയിരിക്കില്ല .അതിലും വലുത് വരും. അതിനായ് നമ്മൾ കുട്ടികൾ പോരാടുക .മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്കിനെ നമ്മുക്ക് വേണ്ട, നമ്മുക്ക് വേണ്ട പച്ചക്കറികൾ നമ്മുക്ക് നട്ടെടുക്കാം. അതിനായി ഈ അവസരം മുതലെടുക്കാം. അതിനായി ഞാൻ എന്റെ വീട്ടിൽ ഒരു അടുകളത്തോട്ടം നിർമ്മിച്ചു .എന്റെ അച്ഛൻ ഞങ്ങൾക്ക് തിളച്ചിട്ടു തന്നു .ലോക്ക് ഡൗൺ ആയതു കൊണ്ട് അച്ഛനും ജോലിക്കു പോകേണ്ട .അതിനാൽ ഞങ്ങൾ വെറുതേ ഇരുന്നില്ല. വിത്തുകൾ നട്ടു ഞാൻ നട്ട പയറുകൾ ഇന്ന് പൊടിച്ചു വന്നു അതു കണ്ടപ്പോൾ എനിക്ക് സന്തോഷമായി അതിനടുത്ത് നിന്ന് ഞാൻ ഫോട്ടോയുമെടുത്തു ഇത് നിങ്ങൾക്കും ചെയ്യാം .നമുക്ക് ഒത്തൊരുമിച്ചു നിന്ന് കൊറോണയെ തുരത്തി ഓടിക്കാം. കൂട്ടുകാരേ, "വീട്ടിലിരിക്കു സുരക്ഷിതരാകൂ ......"*ആരോഗ്യ കേരളത്തിനായ് ....


അദിതിAട
3B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം