ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ആഹാരവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരവും രോഗപ്രതിരോധവും
ലേഖനം

നിങ്ങൾക്കറിയാമല്ലോ കൂട്ടുകാരെ പണ്ട് പണ്ടൊക്കെ നമ്മുടെ പൂർവികന്മാർക്ക്‌ നല്ല ആരോഗ്യ വും രോഗപ്രതിരോധശേഷി യുമുണ്ടായിരുന്നു .സ്വന്തമായി അധ്വാനിച്ചു കൃഷി ചെയ്ത് അതിൽ നിന്നു കിട്ടുന്നത് കഴിക്കും .ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ അവർ തന്നെ കൃഷി ചെയ്യും .അക്കാലത്ത് ഒരു ഗ്രാമം മുഴുവൻ ഒരു കുടുംബത്തെ പോലെയായിരുന്നു ജീവിച്ചിരുന്നത് .അന്നത്തെ കാലത്തു അസുഖം വരുന്നത് കുറവായിരുന്നു .പ്രധാനമായും കൃഷി യായിരുന്നു അന്നത്തെ ആളുകളുടെ തൊഴിൽ .കൃഷിയിൽ അവർ വിഷം കലർത്തില്ല .ശരീരം അനങ്ങി പണിയെടുക്കും .അതുകൊണ്ട് അവിടെ മാരകരോഗങ്ങളില്ല .അന്നത്തെ സ്കൂൾ കുട്ടികൾക്കും രോഗം വരുന്നത് കുറവായിരുന്നു.സ്കൂളിൽ അസുഖം കാരണമുള്ള ആബ്സന്റുംകുറവ്.ഇതിനൊക്കെ കാരണം അവരുടെ ആഹാരശീലം ആയിരുന്നു.അക്കാലത്ത് ആശുപത്രികൾ കുറവായിരുന്നു.കാരണം അസുഖം ഇല്ല.എന്നാൽ ഇന്നോ കൂട്ടുകാരെ,എല്ലാം വിപരീതമായാണ് നടക്കുന്നത് സ്വന്തമായി കൃഷി ചെയ്യാൻ നമുക്ക് മടിയാണ്.അരിക്കും പച്ചക്കറിക്കും പഴങ്ങൾക്കും വേണ്ടി നമ്മൾ അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത് .അവരാണെങ്കിലോ ഉത്പാദനം വർധിപ്പിച്ചു കൂടുതൽ ലാഭം നേടാൻ മാരകമായ രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കുന്നു .ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തന്നെ താറുമാറാക്കുന്നു. .അധ്വാനിക്കാൻ മടിച്ചു നമ്മൾ ചെയ്യുന്ന ഈ മണ്ടത്തരം നമ്മളെ നിത്യ രോഗികളാക്കുന്നു .പണ്ടത്തെ കാലത്തെ അപേക്ഷിച്ചു ഇന്നു ജീവിതശൈലീ രോഗങ്ങളായ പ്രമേഹം ,ബ്ലഡ് പ്രഷർ ,കാൻസർ ,പൊണ്ണത്തടി ഫാറ്റി, ലിവർ ഹൃദ്രോഗം എന്നിവ വർധിച്ചു വരുന്നു .മാരക കീടനാശിനിയായ എൻഡോസൾഫാന്റെ ദൂഷ്യവശം അനുഭവിക്കുന്ന ജനസമൂഹത്തെ നാം പത്ര മാധ്യമങ്ങളിലൂടെ കണ്ടതാണ് .അതിനാൽ ഇത്‌ നമ്മെ പഠിപ്പിക്കുന്ന പാഠം നാം വീണ്ടും മണ്ണിലേക്കിറങ്ങുക എന്നതാണ് . ആഹാരമാണ് ഔഷധം .നാം നിത്യവും ഉപയോഗിക്കുന്ന നമ്മുടെ നാട്ടിലെ പല ആഹാരങ്ങളും പ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്നതാണ് .നാമിന്നു കാണുന്ന പല ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കാംഇന്നത്തെ കുട്ടികൾക്ക് എന്നും അസുഖമാണ് .ഇതിനുള്ള പരിഹാരം നമുക്കാവശ്യ മായ ഭക്ഷ്യ വസ്തുക്കൾ നാം തന്നെ ഉല്പാദിപ്പിക്കണം എന്നാൽ ആശുപത്രിയിൽ പോകേണ്ടി വരില്ല .കേരളത്തിന് കൃഷി ചെയ്യാൻ അനുയോജ്യ മായ ഭൂപ്രകൃതി ,കാലാവസ്ഥ ജലലഭ്യത എന്നിവയുണ്ട് .അതിനാൽ നമുക്കാവശ്യമായ വസ്തുക്കൾ നാം തന്നെ കൃഷി ചെയ്യണം .ഓരോ വീടിനോടും ചേഇന്നത്തെ കുട്ടികൾക്ക് എന്നും അസുഖമാണ് .ഇതിനുള്ള പരിഹാരം നമുക്കാവശ്യ മായ ഭക്ഷ്യ വസ്തുക്കൾ നാം തന്നെ ഉല്പാദിപ്പിക്കണം എന്നാൽ ആശുപത്രിയിൽ പോകേണ്ടി വരില്ല .കേരളത്തിന് കൃഷി ചെയ്യാൻ അനുയോജ്യ മായ ഭൂപ്രകൃതി ,കാലാവസ്ഥ ജലലഭ്യത എന്നിവയുണ്ട് .അതിനാൽ നമുക്കാവശ്യമായ വസ്തുക്കൾ നാം തന്നെ കൃഷി ചെയ്യണം .ഓരോ വീടിനോടും ചേർന്ന് ഓരോ അടുക്കള തോട്ടവും നിർബന്ധമായും ഉണ്ടാകണം . നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ് .നല്ല ആഹാരത്തിലൂടെ രോഗപ്രതിരോധ ശേഷി കൂട്ടാം .

ഹെലേന മേരി എ കെ
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം