ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/രോഗപ്രതിരോധവും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും പരിസര ശുചിത്വവും
 കൂട്ടുകാരേ,
                      നമ്മൾ കുട്ടികൾക്കും വൃദ്ധർക്കുമാണ് രോഗങ്ങൾ ആദ്യം പിടിപെടുന്നതിന്  കാരണം രോഗ പ്രതിരോധ ശേഷി കുറവായത് കൊണ്ടാണ് .നമുക്ക് വ്യക്തി ശുചിത്യമാണ് ആദ്യം വേണ്ടത് .നമ്മൾ ശുചിയായി ഇരുന്നാൽ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും .ദിവസവും 2 നേരം കുളിക്കുക .വൃത്തിയുള്ള വസ്ത്രം ധരിക്കുക .നല്ല ആഹാരങ്ങൾ കഴിക്കുക എന്നിവ ആണ് .അതു പോലെ നമ്മുടെ വീടും പരിസരവും സൂക്ഷിക്കുക .പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചിരട്ടകളും വീടിന്റെ പരിസരത്ത് ഇടാതെയും അവയിൽ വെള്ളം കെട്ടിക്കിടക്കാതെയും സൂക്ഷിക്കുക .അങ്ങനെ നമ്മുടെ പരിസരം വൃത്തിയായ് സൂക്ഷിക്കുക .അപ്പോൾ തന്നെ നമ്മുടെ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നു .നമ്മൾ എപ്പോഴും രോഗങ്ങൾ വന്നിട്ടാണ് ചികിൽസിക്കുന്നത് തടയാൻ ശ്രമിക്കുന്നത് അതുപോലെ ഇപ്പഴും നാം അങ്ങനെ ഒരു അവസ്ഥയിലാണ് .അത് കൊറോണ അഥവാ കോവിഡ്- 19 എന്നു പറയുന്നു. ഈ രോഗം കൂടുതലായി ബാധിക്കുന്നത് വൃദ്ധരിലും കുട്ടിക്കളിലുമാണ്. ഇത് മറ്റുള്ളവരിലേക്കും വരാറുണ്ട് .അതിന്റെ കാരണം അവർക്ക് ആരോഗ്യമില്ല. അതായത് രോഗ പ്രതിരോധശേഷി കുറവാണ് .ഇനിയും ഇത് പോലെ രോഗങ്ങൾ പടത്തുന്ന വൈറസുകൾ ഉണ്ടാക്കും അതിനാൽ കരുതലോടെ ഇരിക്കുക .


മിഥില എസ്
6C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം