ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ രോഗപ്രതിരോധത്തിന് കേരളമൊരു മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധത്തിന് കേരളമൊരു മാതൃക




ഏതൊരു പ്രവർത്തനത്തിനുമെതിരെയുള്ള ക്രിയാത്മകമായ പ്രതി പ്രവർത്തനത്തെ നമുക്ക് പ്രതിരോധമെന്നു പറയാം. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. അങ്ങനെയെങ്കിൽ ആരോഗ്യം നിലനിർത്തുന്നതിനും ഒപ്പം രോഗങ്ങൾക്കെതിരെയും നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങളെ രോഗ പ്രതിരോധ മാർഗ്ഗങ്ങളെന്നു പറയാം. രോഗ പ്രതിരോധശേഷി നിലനിർത്തുന്നതിനായി ജീവികൾക്കിടയിൽ കാണുന്ന മാർഗ്ഗങ്ങൾ പൊതുവെ രണ്ടു തരമാണ്. ഇവയെ സ്വയാർജി തമെന്നും കൃത്രിമമെന്നും രണ്ടായി തിരിക്കാം ഓരോ ജീവിക്കും പ്രകൃതി സ്വയമേ കനിഞ്ഞു നൽകുന്ന ആരോഗ്യ അവസ്ഥയെ സ്വയാർജിതരോഗ പ്രതിരോധമെന്നു പറയാം. എന്നാൽ ഓരോ ജീവിയുടെയും മനസ്സിനും ശരീരത്തിനും പ്രകൃത്യ തന്നെ ലഭ്യമാക്കുന്ന ഈ ആരോഗ്യാവസ്ഥയുടെ നിലനിൽപ്പ് പ്രധാനമായും ആ ജീവിയുടെ ജീവിത രീതി, ചുറ്റുപാടിലെ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. ആരോഗ്യാവസ്ഥയുടെ നിലനില്പിന് ആവശ്യമായ ജീവിത ശൈലിയും ഭക്ഷണ വ്യായാമ രീതികളുമാണ് നാം സ്വീകരിക്കേണ്ടത്. ഒപ്പം വ്യക്തിപരമായും പരിസരവും ശുചിത്വമാക്കുകയും വേണം. അതിലൂടെ മാത്രമേ നമ്മുടെ ശരീരത്തിനെയും മനസിനെയും ബാധിക്കുന്ന നിരവധി രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാനാകൂ. വിഷം കലർന്നതും കൊഴുപ്പ് യേറിയതും ആയ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം മനുഷ്യന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ അതി ഗുരുതരമായി ബാധിക്കുകയും ഹൃദ്രോഗം ,കരൾ രോഗങ്ങൾ ,പ്രമേഹം ,കൊളസ്ട്രോൾ കിഡ്നി രോഗങ്ങൾ എല്ലുകളുടേയും പല്ലുക ളുടേയും ബലക്ഷയം ,വിവിധ തരം അർബുദങ്ങൾ തുടങ്ങിയ അനേകം രോഗങ്ങൾക്ക് അവനെ അടിമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഭക്ഷണ ശീലങ്ങൾ എന്നത് പോലെ തന്നെ വ്യായമില്ലായ്മ, ശുചിത്വം ഇല്ലായ്മ ,മാലിന്യം നിറഞ്ഞ ചുറ്റുപാട് ,വിഷം കലർന്ന അന്തരീക്ഷവായു, ശുദ്ധജലത്തിന്റെ അപര്യാപ് തത എന്നിവയെല്ലാം മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അങ്ങനെ സ്വയാർജിത പ്രതിരോധ ശേഷി നഷ്ട്ടപെട്ട മനുഷ്യൻ രോഗങ്ങൾക്ക് കീഴ്പ്പെടുകയും ചെയ്യുന്നു .ഇന്ന് ലോകത്ത് ഓരോ രാജ്യവും ഓരോ പൗരന്റേയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തന്നെയാണ് സമ്പത്ത് വ്യവസ്ഥയുടെ നല്ല ഒരു ഭാഗവും മാറ്റി വയ്ക്കുന്നത് .എന്നാൽ പലപ്പോഴും സ്വകാര്യ ചികിൽസാ മാർഗങ്ങൾ ആണ് ഇവിടങ്ങളിൽ കൂടുതൽ ശക്തമായി ഉള്ളത് .സാധാരണ പൗരൻമാർക്ക് പലപ്പോഴുo ഇവക്കളെ സമീപിക്കുക പ്രയാസകരമാണ് .അത് സമയം നമ്മുടെ രാജ്യം അതിൽ തന്നെ കേരളം ഈ മേഖലയിൽ ലോകത്തിന് തന്നെ പലപ്പോഴും മാതൃകയാണ്. ഒരു മഹാമാരിയുടെ പിടിയിൽ ലോകം പിടയുമ്പോൾ കരുതലോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരും സദാ സമയം ജാഗരൂകരായി അതിന് നേതൃത്വം കൊടുക്കുന്ന നമ്മുടെ സർക്കാരും ആരോഗ്യ രംഗത്ത് വിപ്ലവകരമായ പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത് .ഇതിനോട് പൂർണമായും വിധേയപ്പെട്ട് നിൽക്കുക എന്നതാണ് ഈ ഘട്ടത്തിൽ പൗരധർമം എന്ന് നാം തിരിച്ചറിയണം അതിലൂടെ മാത്രമേ സ്വയാർജിത പ്രതിരോധം നില നിർത്താൻ നമുക്ക് സാധാമാകൂ .ഓരോ വ്യക്തിയും സംതൃപ്തമായ ഒരു കുടുംബത്തിന്റെ അടയാളമാണ് എന്ന് മാത്രമല്ല നമ്മുടെ നാടിന്റേയും ഒപ്പം രാജ്യത്തിന്റേയും ആരോഗ്യ സുരക്ഷക്കായി ഈ കൊറോണ കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം. പകർച്ചവ്യാധികളില്ലാത്ത നല്ല ഒരു നാളേക്കായി ലോകത്തിന് മാതൃകയായി കേരള മോഡൽ ഉയർത്തി പിടിച്ച് നമുക്ക് മുന്നിൽ നിൽക്കാം .

   മറക്കാതിരിക്കുക,
      "KEEP THE SOCIAL DISTANCE STAY HOME &BREAK THE CHAIN"


ഫാത്തിമ ഫിർദൗസി
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം