കോവിഡ് സാഹചര്യത്തിൽ 2021-22 ൽ പരിമിതമായ പ്രവർത്തനങ്ങളാണ് നടത്തുവാൻ സാധിച്ചിട്ടുള്ളത്. പ്രകൃതിക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ധാരാളം ചെടികൾ JRC കേഡറ്റുകൾ വച്ചുപിടിപ്പിച്ചു. സ്കൂളും പരിസരവും ശുചിയാക്കുന്നതിലും JRC കേഡററുകൾ അവരുടെ സാന്നിധ്യം അറിയിച്ചു. JRC കേഡറ്റുകൾക്ക് മാസ്ക്ക് നിർമ്മിക്കാനുള്ള ഓൺലൈൻ പരിശീലനം തദ്ദേശസ്ഥാപനത്തിന്റെ സഹായത്തോടെ നൽകി.JRC കേഡറ്റുകളെ സ്കൂളിന്റെ സാനിറ്റൈസേഷന്റെ ഭാഗമാക്കാൻ സാധിച്ചു.JRC കേഡറ്റുകൾക്കായി 'പ്രഥമ ശുശ്രൂഷ' എന്ന വിഷയത്തിൽ അബ്ദുൾ ജലീൽ മാഷ് (ജി ബി എച്ച് എസ് എസ് തിരൂർ) 03/02/22 ന് ഉച്ചക്ക് ക്ലാസ് എടുക്കുകയുണ്ടായി. ദാഹിക്കുന്ന പറവകൾക്കായുള്ള 'പാനപാത്രം' എന്ന പ്രവർത്തനം വീടുകളിൽ തന്നെ തുടരുവാനുള്ള നിർദ്ദേശം നൽകി.

ഒമ്പതാം ക്ലാസിലെ JRC കേഡറ്റുകളുടെ 'എ ലെവൽ' പരീക്ഷ ജനുവരി 12 ന് നടത്തി. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും JRC കേഡറ്റുകളുടെ 'ബി ലെവൽ ' പരീക്ഷ ജനുവരി 19ന് നടത്തുകയുണ്ടായി. പത്താം ക്ലാസിലെ JRC കേഡറ്റുകൾക്കായുള്ള 'സി ലെവൽ' പരീക്ഷ ഫെബ്രുവരി 18ന് നടത്തി