ഗവ.വി.എച്ച്.എസ്സ്.എസ്സ് പുളിങ്ങോം/അക്ഷരവൃക്ഷം/മഴയും കാറ്റും

Schoolwiki സംരംഭത്തിൽ നിന്ന്
മഴയും കാറ്റും

ഏഴാം ക്ലാസിലെ പരീക്ഷയും കഴിഞ്ഞ് രണ്ട് മാസ അവധിയും കഴിഞ്ഞു. എട്ടാം ക്ലാസ്സിലേക്ക് ഞങ്ങൾ കയറുകയാണ്.ഞാനും എൻ്റെ കൂട്ടുകാരൻ മനുവും കൂടി രാവിലെ സ്ക്കൂളിലേക്ക് പോകുന്ന വഴിയിൽ ഞങ്ങൾ ഒരു കാഴ്ച്ച കണ്ടു.അതി മനോഹരമായ ഒരു കുന്ന് ഒരാൾ JCB കൊണ്ട് ഇടിച്ചിട്ടുന്നു. ആ വണ്ടി ഓടിക്കുന്ന അയാളുടെ വീട് ആ കുന്നിൻ്റെ അപ്പുറത്താണ്. ഞങ്ങൾ ആ ചേട്ടൻ്റെ അടുത്ത് ചെന്ന് ചോദിച്ചു. "ചേട്ടാ എന്തിനാണ് ഈ കുന്ന് ഇടിച്ചിടുന്നത് ?”'ഇതു മൂലം ഉരുൾപൊട്ടലും മണ്ണിടിച്ചൽ എല്ലാം ഉണ്ടാകും അതിനാൽ കുന്ന് ഇടിക്കരുത്.ഞങ്ങൾ പറഞ്ഞത് ചേട്ടൻ കേട്ടഭാവം നടിച്ചില്ല. സമയം വൈകിയതിനാൽ ഞങ്ങൾ നടന്നു.എന്നാൽ അതിനു ശേഷം വന്ന മഴയിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചലും ഉണ്ടായി. ആ ഉരുൾപെട്ടലിൽ അന്ന് അയാലുടെ വീടും നഷ്ടമായി. പ്രകൃതിക്കും ക്ഷമയ്ക്ക് ഒരു അതിരുണ്ടെന്ന് മനസിലായി.
"പ്രകൃതിയെ സ്നേഹിക്കു ജീവിതം സുരക്ഷിതം ആക്കു"

ജിത്തു സജി
7 എ ജി വി എച്ച് എസ്‌ എസ്‌ പുളിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ