ലിറ്റിൽ കൈറ്റ്സ്
         ഐ.ടി.@ സ്ക്കൂളിന്റെ കീഴിൽ നേരത്തെ ഉണ്ടായിരുന്ന കുട്ടിക്കൂട്ടം ​​ന്ന കുട്ടികളുടെ സംഘമാണ് ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് െന്ന പേരിൽ പുതിയ രൂപഭാവങ്ങളോടെ നിലവിൽ വന്നത്.8ാം ക്ലസ്സിലെ 40 കുട്ടികളെ തിരഞ്ഞെടുത്ത് വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഘലകളിൽ മികച്ച പരിശീലനം നൽകുക െന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.നേരത്തെ സ്ക്കൂളിൽ നിലവിൽ വന്ന NCC, SPC, JRC, SCOUTS, GUIDES, ന്നിവയെ പോലെ ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, കമ്പ്യൂട്ടിംഗ്.  ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്. ജനുവരി മാസത്തിൽ പ്രവേശന പരീക്ഷ നടത്തിയാണ് 8ാം ക്ലാസ്സ് വിദ്യാർത്ഥികളിൽ നിന്ന് നാൽപത് കുട്ടികളെ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. പത്താം ക്ലാസ്സ് കഴിയുന്നതോടെ അംഗങ്ങളുടെ പെർഫോമൻസ് അടിസ്ഥാനത്തിൽ A, B, C ഗ്രേഡുകൾ തിരിച്ച് സെർട്ടിഫിക്കറ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിക്കും
         പയ്യോളി ഹൈ സ്കൂളിൽ 120പേരുള്ള 3 UNIT ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് ഇപ്പോൾ അംഗങ്ങളായി ഉള്ളത്. KITE MASTER ആയി SITC ശ്രീ സൈനുദ്ദീൻ മാസ്റ്ററും KITE MISTRESS ആയി JSITC ആയ ആബിദ ടീച്ചറും നേത‌ൃത്വം നൽകുന്നു. സകൂളിന്റെ കൈറ്റ് ടീമിന്റെ അംഗീകൃത നമ്പർ LK/2018/16055 ആണ്. എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുടെ  പരിശീലന പരിപാടികൾ നടന്നു വരുന്നു. 



ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്ത മാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക.
  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ സാങ്കേതികവിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക.
  • സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണപരിപാടി കളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
  • ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാ ന്മാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക.
  • സംഘപഠനത്തിന്റെയും സഹവർത്തിതപഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യുക. പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. കൂട്ടായ്മയിലൂടെയുള്ള പ്രവർത്ത നത്തിലൂടെ നേതൃപാടവവും, സഹകരണമനോഭാവവും വളർത്തുക.
  • പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാ നുമുള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുക. വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുക.
  • പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.


ഡിജിറ്റൽ മാഗസിൻ 2019

Little Kites Unit 1

Little Kites Unit 2

Little Kites Unit 3

Little Kites Unit 4


little kites
little kites inauguaration by HM


little kites First Training
Training By MT Latheef K & V K Babu
Badge Distrbution By Kite Master


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം'

Harigovind 9.N Arya P,10 O Devika, 10 O