ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ട് - കൊറോണ വസന്തം


രാവിലെ എഴുന്നേറ്റ് ജനലിനരികിൽ വന്നു നിന്നു,സൂര്യൻ ഉദിക്കുന്നതേയുള്ളൂ.എന്നാലും പുറത്തേക്കിങ്ങനെനോക്കി നിൽക്കാൻ എന്തു രസാ ! ഹോ ! എന്തു ഭംഗിയാ ഈ പ്രഭാതം ! ഈ സമയം പോത്തുപോലുറങ്ങോർക്കുണ്ടോ ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്നു മണ്ടൻമാർ.... ലോക്ഡൗൺ ആയോണ്ട് എങ്ങും പോകാനും പറ്റണില്ല എന്താ ഇപ്പോ ചെയ്യാ, തൽക്കാലം മനസ്സുകൊണ്ടൊരു യാത്ര പോയാലോ??? ൻറ മുത്തശ്ശി ന്ക്ക് എത്രയെത്ര കഥകളാ പറഞ്ഞു തന്നിരുന്നത് ചക്കക്കാലത്തെക്കുറിച്ചും മാമ്പഴക്കാലത്തെക്കുറിച്ചുമൊക്കെ ഒത്തിരിയൊത്തിരി പറഞ്ഞിട്ടുണ്ട് ഇന്നിപ്പോ ൻറ മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ....[അറിയാതെ കണ്ണുനിറഞ്ഞു. കണ്ണടകൾക്കിടയിലൂടെ നീർച്ചാലായി തഴേയ്ക്കിറങ്ങി. കണ്ണട മാറ്റി കണ്ണു തുടച്ചു ] ഹാ ഒന്നു നെടുവീർപ്പിട്ടു. ഒരുപാട് നാള് കഴിയുമ്പോ ഞാനും ഒരു മുത്തശ്ശിയാവും.എൻെറ പേരമക്കൾക്ക് ചക്കയും മാമ്പഴവുമൊക്കെ വിളമ്പും. അപ്പോഴേയ്ക്കുമതൊക്കെ അന്യമാവുമോ, എന്തോ??? ഇല്ല തൊടിയിൽ ഞാനതൊക്കെ നട്ടുപിടിപ്പിച്ചല്ലോ .ൻറ കുഞ്ഞുമക്കൾക്കായ്.... ൻറ മക്കളോട് പറയാൻ പോകുന്ന ഒരു കഥയായാലോ..... പണ്ട് മക്കളെ പണ്ടെന്നുപറഞ്ഞാ മുത്തശ്ശിയുടെ ചെറുപ്പത്തിൽ. അന്ന് മുത്തശ്ശി ഒമ്പതാം ക്ളാസ്സിലാ പഠിക്കുന്നെ. അപ്പോ എന്താ മുത്തശ്ശി അന്ന് നാട്ടിൽ കൊറോണ വന്നു. നമ്മുടെ നാട്ടിൽ മാത്രല്ല, ലോകം മുഴുക്കെ കൊറോണേ അതെന്താ മുത്തശ്ശി ? വല്ല ഭൂതോ പ്രേതോ ആണോ? ഭൂതോം പ്രേതോന്നുമല്ല മക്കളെ.പക്ഷേ അവൻ ആളെക്കൊല്ലിയാ. ങ്ങേ അതെങ്ങനെ? അത് ഒരു തരം വെെറസാണ്.മനുഷ്യരിൽ ബാധിച്ചാൽ പനി,തൊണ്ടവേദന വരും.പിന്നെ ശ്വാസകോശത്തെ ബാധിച്ച് ശ്വാസതടസ്സമുണ്ടായി ജീവൻ വരെ നഷ്ടമാകും.കോവിഡ്-19 എന്നാ പേര് നൽകിയത്. എവിടുന്നാ മുത്തശ്ശി കൊറോണ വന്നെ ? അതേ , അങ്ങ് ചെെനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ ആദ്യമായിയെത്തിയത് .ലോകത്തിലെതന്നെ അറിയപ്പെടുന്ന നഗരങ്ങളിലൊന്നായിരുന്നു വുഹാൻ.അവിടുത്തെ മത്സ്യമാർക്കറ്റ് വളരെ പ്രസിദ്ധമായിരുന്നു അക്കാലത്ത്.കരിന്തേളിനെ മുതൽചീങ്കണ്ണിയെ വരെ കിട്ടുമത്രേ... 2019 നവംബറിലാണ് ചെെനയിൽ വെെറസ് ബാധയുണ്ടായത്. ഒരു മാസത്തോളം അതവർ മറച്ചു വച്ചു അതെന്താ മുത്തശ്ശി അവർ മറച്ചു വച്ചെ. അതോ സാമ്പത്തിക രാഷ്ട്രീയ വ്യാപാരപരമായകാരണങ്ങളായിരുന്നു അതിനു പിന്നിൽ. വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ ഡോക്ടറായ ലീവെൻലിയങ്ങ് സമുഹമാധ്യമങ്ങളിലൂടെ വെെറസ് ബാധയെക്കുറിച്ചുപറഞ്ഞെങ്കിലും അദ്ദേഹത്തെ ആശുപത്രി അധികൃതർ താക്കീത് നൽകിയതിനാൽ ഒരു മണിക്കുറിനകം തന്നെ തൻെറ സന്ദേശം അദ്ദേഹം തരുത്തി. ചെെന രോഗവിവരം പുറത്തുവിടുമ്പോ രോഗവ്യാപനം നിയന്ത്രണാധീതമായിരുന്നു.ഡോ. ലീ തൻെറ 33- മത്തെ വയസ്സിൽ ഈ രോഗത്തിന് കീഴടങ്ങി മരണം വരിച്ചു. ശ്ശോ , പാവം ഡോക്ടർ! എന്നിട്ട്..... അങ്ങനെ ആ കൊച്ചു മഹാൻ, കൊറോണ നമ്മടെ ഈ കൊച്ചു കേരളക്കരയിലുമെത്തി.ഇന്ത്യയിൽ ആദ്യമെത്തിയത് ഇവിടാ . വുഹാനിൽപഠിക്കാൻ പോയ തൃശൂരെ ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകൾ മൂലം ആ കുട്ടിയുടെ രോഗം മാറി. പിന്നെയോ മുത്തശ്ശി വിദേശത്തുനിന്നും വരുന്നവരിൽ നിന്ന് വീണ്ടും രോഗം കണ്ടു തുടങ്ങി. ഇതെങ്ങനെ പകരെണെ മുത്തശ്ശി? ശ്വാസന കണങ്ങളിലൂടെ പകരും തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വരുന്ന കണങ്ങൾ എങ്ങനെങ്കിലും മറ്റൊരാളിൽ പ്രവേശിച്ചാൽ അയാൾ രോഗിയാകും.രോഗാണു ഉള്ള കെെ കൊണ്ട് സ്പർശിച്ചാലും രോഗം വരും .അജീവ വസ്തുക്കളിലും വെെറസിന് മണിക്കൂറുകളോ ദിവസങ്ങളോ നിലനില്പുണ്ടെന്നതാണ് ഏറ്റവും വലിയ തലവേദനയായി മ്റിയത്. അപ്പോ മരുന്നു കഴിച്ചാൽപോരെ? അതല്ലേ മക്കളെ ഏറ്റവും പ്രശ്നം മരുന്നോ വാക്സിനോഇല്ല കൊറോണയെ നേരിടാൻ അതല്ലേ എല്ലാ വമ്പൻ രാഷ്ട്രങ്ങളും അടിപതറിയത്ൽ അങ്ങ് അമേരിക്കയിലും ഇറ്റലിമൊക്കെ ആയിരങ്ങളല്ലേ മരിച്ചത്.അയ്യോ അപ്പോ ഇവിടെയോ.ഇവിടെ പ്രതിരോധമാർഗ്ഗങ്ങൾ വളരെ കർശനമായി നടപ്പിലാക്കാൻ ശ്രമിച്ചു.മരുന്നില്ലാതെ എങ്ങനാ മുത്തശ്ശി പ്രതിരോധിച്ചെ? അതോ രോഗം തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിക്കണം .കെെകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം.അതൊക്കെ പാലിക്കാൻസർക്കാർ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. അതെന്താ മുത്തശ്ശി? സ്കുളും കോളേജും അങ്കണവാടി ഒക്കെ അടച്ചു.എന്തിന് S S L C പരീക്ഷ വരെ മാറ്റി വളരെ അത്യാവശ്യമുണ്ടങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ.വീട്ടിൽ തന്നെ കഴിയണം.അപ്പോ ജോലിക്കും പഠിക്കാനുമൊന്നും പോകേണ്ടാ അല്ലേ ? അപ്പോ എങ്ങനെ ചിലവു കഴിയും.? സർക്കാർ കുറെ സഹായമൊക്കെ എത്തിച്ചു . സന്നദ്ധപ്രവർത്തകരുമൊക്കെയായിട്ട് ആ കാലമങ്ങ് കഴിഞ്ഞു പോയി. അപ്പോ കല്യാണമോ മറ്റു ആഘോഷങ്ങളോ മുത്തശ്ശി ? ഒന്നുമില്ലായിരുന്നു മക്കളെ.എന്തിന് പള്ളികളും അമ്പലങ്ങളുമൊക്കെ അടച്ചില്ലേ. പ്രാർത്ഥനേം കളീം ജോലീം പഠനോം എല്ലാം വീട്ടിൽ തന്നെ മക്കളെ, . കുറച്ചൊക്കെ മനുഷ്യൻെറ അഹങ്കാരത്തിൻെറ ഫലമാ. അതെന്താ മുത്തശ്ശി അങ്ങനെ പറഞ്ഞത്? അതുമാതിരിയല്ലേ കാട്ടിക്കുട്ടണത് ഭാവിയെക്കുറിച്ച് വല്ല ചിന്തയുമുണ്ടോ. അന്നിട്ടെന്തായി മുത്തശ്ശി കൊറോണ പോയോ . ആ പറയട്ടെ വിദ്ദേശത്തു നിന്നു വരുന്നവരെ ക്വാറൻെീനിലാക്കും.ക്വാറൻീൻ എന്നു വച്ചാൽ എന്താ ? അത് രോഗം സംശയിക്കുന്നവരെ 14 മുതൽ28 ദിവസം വരെ മാറ്റി പാർപ്പിച്ചു നിരീക്ഷിക്കും വെെറസ് ബാധയുണ്ടായി രോഗലക്ഷണങ്ങൾ കാണിക്കാൻ ചിലപ്പോ 14 ദിവസം എടുക്കും . രോഗലക്ഷണം ഇല്ലെങ്കിലും രോഗം പകരും രോഗവ്യാപനം തടയാനാണ് ക്വാറനറീനിൽ കഴിയുന്നത്. അപ്പോ രോഗം സ്ഥിരീകരിച്ചാലോ ? മരുന്നില്ലല്ലോ ? അപ്പോ എന്താ ചെയ്തത് മുത്തശ്ശി ? തല്ക്കാലം മലമ്പനിയ്ക്കു നൽകുന്ന ഹെെഡ്രോക്സി ക്ളോറോ കീൻ ടാബ് ലെറ്റ്കൊടുത്തു. അത് ഫല പ്രദമാവുകയും ചെയ്തു. ഹോ മുത്തശ്ശി ഈ പേരൊക്കെ ഇപ്പോഴും എങ്ങനാ ഓർത്തിരിക്കുന്നെ ? പിന്നെ കൊറോണ വന്നതോടെ ഈ കൊച്ചു കേരളം ശരിക്കും ദെെവത്തിൻെറ സ്വന്തം നാടാണ് എന്ന് എല്ലാരും പറഞ്ഞു. അതെന്നാ മുത്തശ്ശി ? പല രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി കുതിച്ചുയരുമ്പോൾ കേരളത്തിൽ മരിച്ചവർ ആകെ രണ്ടു പേർ മാത്രമല്ല ആശുപത്രി സൗകര്യങ്ങളും പരിചരണവും ഒക്കെ കൊരുത്തു അതും സൗജന്യമായി . പ്രവാസികളൊക്കെ എങ്ങനെയെങ്കിലും നാടെത്തിയാൽ മതിയെന്നായി. ഹോ അപ്പോ നമ്മുടെ ഈ നാട് തന്നാ നല്ലത് അല്ലേ ? അതെ അതെ മക്കളെ കൊറോണയെന്ന നീരാളി വെെറസിനെ വരുതിയിലാക്കാൻ കൊച്ചു കേരളത്തിന് കഴിഞ്ഞു ലോകം മുഴുവൻ കേരള മോഡൽ പിന്തുടർന്ന് കൊറോണയെ ഓടിച്ചു പിറന്ന നാടിനെം മാതൃഭാഷയേം തള്ളിപ്പറഞ്ഞവരൊക്കെ ഏറ്റുപറഞ്ഞു "കേരളം ഞങ്ങടെ നാട് ദെെവത്തിൻെറ സ്വന്തം നാട്' “ ഇവിടെ പ്രതിരോധമാർഗ്ഗങ്ങൾ വളരെ കർശനമായി നടപ്പിലാക്കാൻ ശ്രമിച്ചു.മരുന്നില്ലാതെ എങ്ങനാ മുത്തശ്ശി പ്രതിരോധിച്ചെ? അതോ രോഗം തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിക്കണം .കെെകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം.അതൊക്കെ പാലിക്കാൻസർക്കാർ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. അതെന്താ മുത്തശ്ശി? സ്കുളും കോളേജും അങ്കണവാടി ഒക്കെ അടച്ചു.എന്തിന് S S L C പരീക്ഷ വരെ മാറ്റി വളരെ അത്യാവശ്യമുണ്ടങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ.വീട്ടിൽ തന്നെ കഴിയണം.അപ്പോ ജോലിക്കും പഠിക്കാനുമൊന്നും പോകേണ്ടാ അല്ലേ ? അപ്പോ എങ്ങനെ ചിലവു കഴിയും.? സർക്കാർ കുറെ സഹായമൊക്കെ എത്തിച്ചു . സന്നദ്ധപ്രവർത്തകരുമൊക്കെയായിട്ട് ആ കാലമങ്ങ് കഴിഞ്ഞു പോയി. അപ്പോ കല്യാണമോ മറ്റു ആഘോഷങ്ങളോ മുത്തശ്ശി ? ഒന്നുമില്ലായിരുന്നു മക്കളെ.എന്തിന് പള്ളികളും അമ്പലങ്ങളുമൊക്കെ അടച്ചില്ലേ. പ്രാർത്ഥനേം കളീം ജോലീം പഠനോം എല്ലാം വീട്ടിൽ തന്നെ മക്കളെ, . കുറച്ചൊക്കെ മനുഷ്യൻെറ അഹങ്കാരത്തിൻെറ ഫലമാ. അതെന്താ മുത്തശ്ശി അങ്ങനെ പറഞ്ഞത്? അതുമാതിരിയല്ലേ കാട്ടിക്കുട്ടണത് ഭാവിയെക്കുറിച്ച് വല്ല ചിന്തയുമുണ്ടോ. അന്നിട്ടെന്തായി മുത്തശ്ശി കൊറോണ പോയോ . ആ പറയട്ടെ വിദ്ദേശത്തു നിന്നു വരുന്നവരെ ക്വാറൻെീനിലാക്കും.ക്വാറൻീൻ എന്നു വച്ചാൽ എന്താ ? അത് രോഗം സംശയിക്കുന്നവരെ 14 മുതൽ28 ദിവസം വരെ മാറ്റി പാർപ്പിച്ചു നിരീക്ഷിക്കും വെെറസ് ബാധയുണ്ടായി രോഗലക്ഷണങ്ങൾ കാണിക്കാൻ ചിലപ്പോ 14 ദിവസം എടുക്കും . രോഗലക്ഷണം ഇല്ലെങ്കിലും രോഗം പകരും രോഗവ്യാപനം തടയാനാണ് ക്വാറനറീനിൽ കഴിയുന്നത്. അപ്പോ രോഗം സ്ഥിരീകരിച്ചാലോ ? മരുന്നില്ലല്ലോ ? അപ്പോ എന്താ ചെയ്തത് മുത്തശ്ശി ? തല്ക്കാലം മലമ്പനിയ്ക്കു നൽകുന്ന ഹെെഡ്രോക്സി ക്ളോറോ കീൻ ടാബ് ലെറ്റ്കൊടുത്തു. അത് ഫല പ്രദമാവുകയും ചെയ്തു. ഹോ മുത്തശ്ശി ഈ പേരൊക്കെ ഇപ്പോഴും എങ്ങനാ ഓർത്തിരിക്കുന്നെ ? പിന്നെ കൊറോണ വന്നതോടെ ഈ കൊച്ചു കേരളം ശരിക്കും ദെെവത്തിൻെറ സ്വന്തം നാടാണ് എന്ന് എല്ലാരും പറഞ്ഞു. അതെന്നാ മുത്തശ്ശി ? പല രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി കുതിച്ചുയരുമ്പോൾ കേരളത്തിൽ മരിച്ചവർ ആകെ രണ്ടു പേർ മാത്രമല്ല ആശുപത്രി സൗകര്യങ്ങളും പരിചരണവും ഒക്കെ കൊരുത്തു അതും സൗജന്യമായി . പ്രവാസികളൊക്കെ എങ്ങനെയെങ്കിലും നാടെത്തിയാൽ മതിയെന്നായി. ഹോ അപ്പോ നമ്മുടെ ഈ നാട് തന്നാ നല്ലത് അല്ലേ ? അതെ അതെ മക്കളെ കൊറോണയെന്ന നീരാളി വെെറസിനെ വരുതിയിലാക്കാൻ കൊച്ചു കേരളത്തിന് കഴിഞ്ഞു ലോകം മുഴുവൻ കേരള മോഡൽ പിന്തുടർന്ന് കൊറോണയെ ഓടിച്ചു പിറന്ന നാടിനെം മാതൃഭാഷയേം തള്ളിപ്പറഞ്ഞവരൊക്കെ ഏറ്റുപറഞ്ഞു "കേരളം ഞങ്ങടെ നാട് ദെെവത്തിൻെറ സ്വന്തം നാട്' “

മഹ് ബൂബ വി എച്ച്
9 C ബേത് ലഹേം ദയറ സ്കൂൾ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ