ഫാർമേഴ്‌സ് ക്ലബ്ബ്

അന്യാധീന പെട്ടുകൊണ്ടിരിക്കുന്ന കൃഷി ഒരു തൊഴിലിനപ്പുറം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതിനാൽ കൃഷിയെ വളർത്തേണ്ടതും പരിഭോഷിപ്പിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. ഈ അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് Farmers Club -ന്റെ ഉദ്ദേശ്യം.

ഹിന്ദി ക്ലബ്

ദേശീയ പ്രാധാന്യം ഉള്ള എല്ലാ ദിനച്ചാരണങ്ങളും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.കുട്ടികളെ രാഷ്ട്ര ഭാഷയുടെ മഹത്വം മനസിലാക്കി കൊടുക്കുക  എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്‌ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു

ഐ ടി ക്ലബ്ബ്‌

ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ടെക്‌നോളജിയെ കുറിച്ച് കൂടുതൽ വിലമതിപ്പും ധാരണയും ഉണ്ടാക്കുന്നതിനായി ക്ലാസ് റൂമിന് പുറത്ത് വിവിധ ഐടി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നു