സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മാവിച്ചേരി ഗവണ്മെന്റ് എൽ പി സ്കൂൾ തുടക്കത്തിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു. മാവിച്ചേരി ഇല്ലം വക സ്ഥലത്തു ഒരു താല്കാലിക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് കൊട്ടുമൂല പ്രദേശത്തെ പാലങ്ങാട് തറവാട് വക സ്ഥലത്തു ഒരു വിദ്യാലയം തുടങ്ങാൻ അനുവാദം കൊടുത്തു .  1953   ൽ ചൂരിക്കാട് ഗോപാലൻ നായർ മംഗലത്ത് ഭാർഗവി 'അമ്മ എന്നിവർ ഇഷ്ടദാനമായി നൽകിയ  15  സെന്റ് സ്ഥലത്തു കെട്ടിടം പണിത് സ്കൂൾ പ്രവർത്തിച്ചു തടങി.എന്നാൽ    1979-80   കാലഘട്ടത്തിൽ കിഴക്കു ഭാഗത്തുള്ള ആ കെട്ടിടത്തിൽ ആവശ്യത്തിന് ക്ലാസ് മുറികൾ തികയാതെ വന്നപ്പോൾ വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ഓല ഷെഡ് പണിയുകയും ഗവണ്മെന്റ് അംഗീകരാത്തിനായി അപേക്ഷിക്കുകയും ചെയ്തു.അപ്പോൾ  ഒരു  15 സെന്റ് സ്ഥലം കൂടി വേണമെന്ന് ഗവണ്മെന്റ് അറിയിച്ചത് പ്രകാരം കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ചു ചൂരിക്കാട്ടു ഗോപാലൻ നായർ,മംഗലത്ത് ഭാർഗവി 'അമ്മ എന്നിവർ താങ്കളുടെ സ്ഥലം  ദാനം ചെയ്യുകയും ഇന്നത്തെ ഓഫീസ് കെട്ടിടം അടക്കമുള്ള കെട്ടിടം പണിയുകയും ചെയ്തു .സ്കൂളിന് സ്വന്തമായി  33 അര സെന്റ് സ്ഥലം ആൺ ഉള്ളത് .ഒന്ന് മുതൽ നാലു വരെ   51  കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത് .നാലു അദ്ധ്യാപകരും ഒരു പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരിയും ആണ് ഇപ്പോൾ സ്കൂളില് ഉള്ളത് .