വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം എന്ന പാഠം ...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്ന പാഠം

മനുഷ്യരാശി ഉള്ളിടത്തോളം ശുചിത്വം എന്ന പദം ഏറെ പ്രാധാന്യമർഹിക്കുന്നു. വ്യക്തി ശുചിത്വവും  പരിസര ശുചിത്വവും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഓരോ വ്യക്തികളും അനുവർത്തിച്ച് പോരുന്ന ദൈനംദിന രീതികൾ സമൂഹത്തിനും മാതൃകയാകണം. ശുചിത്വം എന്നത് മാനവീയ നിലനിൽപ്പിന് ആധാരമാണ് ' പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ ശുചിത്വ ബോധം കുട്ടികളിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.        ജീവജാലങ്ങൾ പോലും അവയുടെ രീതികളിൽ മാറ്റം വരുത്താറില്ല. മനുഷ്യർ മനസ്സ് വച്ചാൽ പരിസര ശുചിത്വത്തിലൂടെ പ്രകൃതി ഒന്നടങ്കം പലവിധ മാരക രോഗങ്ങളിൽ നിന്നും മുക്തി നേടും.ജനപ്പെരുപ്പവും വാസസ്ഥലങ്ങളുടെ അഭാവവും ശുചിത്വത്തെ ബാധിക്കാറുണ്ട്. ഇത് മൂലം പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ ഏറെ പ്രയാസമാണ്.            ഇപ്പോൾ ലോകത്തെ ഒന്നടങ്കം പിടിച്ചുലച്ച മഹാമാരിയാണ്  കോ വിഡ് 19: കൊറോണ വൈറസ് പകർത്തുന്ന ഈ രോഗം ജനസമ്പർക്കത്തിലൂടെയാണ് വ്യാപിച്ചത്. തുമ്മു ക യും ചുമക്കു ക യും ചെയ്യുമ്പോൾ പുറത്തേക്ക് വരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിലെത്തി മറ്റുള്ള വരിലേക്ക് പ്രവേശിക്കുന്നു. ഇവ വ്യാ പിക്കാതിരിക്കുന്നതിനാണ് മാസ് കും കൈയുറയും ധരിക്കുവാനും സാമൂഹ്യ അകലം പാലിക്കുവാനും നിർദ്ദേശിക്കുന്നത്. രണ്ട് മണിക്കൂർ ഇടവിട്ട് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാൻ പറയുന്നതിലൂടെ രോഗവ്യാപനം തടയാൻ സാധിക്കുന്നു.          ധാരാളം ആരോഗ്യ പ്രവർത്തകരും നിയമപാലകരും സാമൂഹ്യ പ്രവർത്തകരും ഒന്നടങ്കം പരിശ്രമിച്ചപ്പോഴാണ്കൊറോണ വ്യാപനം തടയാൻ സാധിച്ചത്. ആതുരശുശ്രൂഷാ രംഗത്ത് നമ്മൾ കൈവരിച്ച നേട്ടത്തിന്റെ ഫലമായി കൂടുതൽ രോഗികളെ രോഗമുക്തരാക്കാൻ കഴിഞ്ഞത് പ്രശംസനീയമാണ്.          മാനവരാശി ശുചിത്വത്തെ പ്രാധാന്യത്തോടെ കണ്ടാൽ മാത്രമേ ലക്ഷങ്ങളുടെ ജീവന് വിലയുണ്ടാകൂ. നമ്മുടെ ഗവൺമെന്റിന്റെ സംയോജിത മായനടപടികൾ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചു.  ശുചിത്വം പൂർണ്ണമായി പാലിച്ച് കൊണ്ട് രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കാം,

സിദ്ധാർത്ഥ് .P
9 I വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം