സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ്പ്രൂണർ

സൊസൈറ്റി 5 .൦ എന്ന സൂപ്പർ സ്മാർട്ട് സൊസൈറ്റിയിലേക്കു ലോകം കുതിക്കുമ്പോൾ ഡിജിറ്റൽ ലോകത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തി അതിലൂടെ മികച്ച സംരംഭകർ ആക്കി കുട്ടികളെ മാറ്റുക എന്നതാണ് ഈ പദ്ധതി. ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിൽ studentpreneur എന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ആണ്. ഈ പദ്ധതിയുടെ ആദ്യ ബാച്ച് ജൂൺ 21 നു ആരംഭിച്ചു. ഇതിന്റെ കാലാവധി മൂന്ന് മാസം ആണ്. ഈ കാലയളവിൽ കുട്ടികൾക്ക് ഡിജിറ്റൽ ടൂളുകൾ പരിചയപ്പെടുത്തുകയുംഅവർ സ്വയം അവ പഠിക്കുകയും സമൂഹ പുരോഗതിക്കു ഉതകുംവിധമുള്ള പ്രോഡക്റ്റ് ഡെവലൊപ്മെന്റിൽ ഊന്നിയ പ്രായോഗിതയാണ് കൈകാര്യം ചെയ്യുന്നത്.

മൂന്ന് വിഭാഗങ്ങളിലായി 25 ൽ പരം ഡിജിറ്റൽ ടൂളുകൾ ആണ് കുട്ടികൾക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നത് . കുട്ടികളുടെ പൂർണ്ണമായ സമർപ്പണമാണ് ഈ പദ്ധതിയോട് വിജയം എന്നത്. ഒരു കുട്ടി പഠിതാവ് , സംരംഭകൻ എന്നി രണ്ടു മേഖലകളിൽ തിളങ്ങുവാൻ സാധിക്കും. നിലവിൽ രണ്ടു ബാച്ചുകളിലായി 50 കുട്ടികൾ ആണ് ഇതിലുള്ളത്. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് മാർച്ച് മാസത്തിൽ നടക്കും.

സ്റ്റുഡന്റ്പ്രൂണർ പാസിംഗ് ഔട്ട്

അടൽ ടിങ്കറിങ് ലാബ് മെന്റർ ഓഫ് ചേഞ്ച് ശ്രീ ജോജി ജേക്കബ് സ്റ്റുഡന്റ്പ്രൂണർ പരിശീലന പരിപാടിയിലൂടെ കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം നിർവ്വഹിച്ചു. വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ കുട്ടികളെ അഭിനന്ദിച്ചു.13 കുട്ടികൾ പരിശീലനം പൂർത്തീകരിച്ചു വിജയകരമായി ഡിജിറ്റൽ പ്രോഡക്ടകൾ നിർമ്മിക്കുകയും വരുമാനം നേടുകയും ചെയ്യ്തു. ശ്രീമതി സിൽജി തോമസിന് വേണ്ടി ഹോം മെയ്ഡ് കേക്കുകൾക്കായി വെബ്സൈറ്റ് നിർമ്മിച്ച് നൽകിയ ഏഴാം ക്ലാസ്സിലെ മാസ്റ്റർ മനോ ടോം ദേവസ്യക്കു ആദ്യ വരുമാനവും ലഭിച്ചു. for video