സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/യഥാർത്ഥ കൂട്ടുകാരൻ

യഥാർത്ഥ കൂട്ടുകാരൻ

ഒരിടത്തു് കിട്ടുണ്ണി അപ്പുണ്ണി എന്നീ ആത്മാർത്ഥ സുഹൃത്തുക്കൾ ജീവിച്ചിരുന്നു. അവർ കഠിനാധ്വാനികൾ ആയിരുന്നു. ഒരു കുടുംബം പോലെ വളരെ സ്നേഹത്തിൽ ആണ് അവർ കഴിഞ്ഞിരുന്നത്. അങ്ങനെ ഇരിക്കെ അവരുടെ ദേശത്തു വലിയ മഹാമാരി പടർന്നു പിടിച്ചു. അവർക്ക് പരസ്പരം കാണാനും മിണ്ടാനും പറ്റാത്ത അവസ്ഥ. വളരെ അത്യാവശ്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുന്ന സമയം. ഒരു ദിവസം കിട്ടുണ്ണിയുടെ അമ്മക്ക് കലശലായ പനിയും ചുമയും. വീട്ടിൽ ഉള്ള മരുന്ന് കൊടുത്തിട്ടു രോഗം കൂടുന്നതല്ലാതെ കുറവ് ആയില്ല.. ആശുപത്രിയിൽ പോകാതെ കുറയില്ല എന്ന അവസ്ഥ. കിട്ടുണ്ണി സഹായത്തിനായി അപ്പുണ്ണിയെ വിളിച്ചു. പക്ഷെ അവൻ പറഞ്ഞു. എനിക്കു വരാൻ സാധിക്കില്ല. വേറെ ആരെ എങ്കിലും കൂട്ടി പോകുക എന്ന് പറഞ്ഞു കൈ ഒഴിഞ്ഞു. കിട്ടുണ്ണി ഭയങ്കര സങ്കടത്തിലായി. അവൻ സഹായത്തിനായി ഒത്തിരി നടന്നു.. അവസാനം അവന്റെ പഴയ ഒരു കൂട്ടുകാരനും നാട്ടുകാരും അവനെ സഹായിക്കാൻ തയാറായി. അവർ അമ്മയെ ആശുപത്രിയിൽ ആക്കി ജീവൻ രക്ഷിച്ചു. ഈ സംഭവത്തോട് കൂടി അപ്പുണ്ണിയുമായുള്ള കൂട്ടുകെട്ട് വേണ്ടെന്നു വെച്ച്‌ അവൻ പറഞ്ഞു.
ഇപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി:" ആപത്തിൽ കൈ വിടാത്തവനാണ് എന്നും നല്ല കൂട്ടുകാരൻ ".

ആദർശ് കെ സിജി
4 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ