'കുന്നോത്ത്' എന്റെ ഗ്രാമം മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലോമീറ്റ്ര് കിഴക്കു മാറി തലശ്ശേരി കുർഗു റോഡിനോട് ചേർന്നു കുട്കുമലകളുടെ അടിവാരത്തിൽ വളപട്ടണം പുഴയുടെ തീരത്ത് എന്റെ ഗ്രാമമായ'കുന്നോത്ത്' സ്ഥതി ചെയ്യുന്നു.കുന്നുകൾക്കു അകത്തുള്ള സ്ഥലമായതിനാൽ 'കുന്നകത്ത്' എന്നായിരുന്നു ആദ്യ സ്ഥലനാമം.പിന്നീടതു ലോപിച്ച് 'കുന്നോത്ത്'എന്നറിയപ്പെട്ടു.ടിപ്പുവിന്റെ പടയോട്ടകാലത്തു പട്ടാളക്കാർ തൻപടിച്ചതുകൊണ്ടൂ 'പട്ടാളക്കരി' എന്നറിയപ്പെട്ടീരുന്നു ഈ സ്ഥലം.തലശ്ശേരി കൂത്തുപറന്പു എന്നീ സ്ഥലങ്ളീൽ നിന്നും വന്ന നംബിയാർ കുടുംബ്ബങ്ൾ ഇവിടുത്തെ ജന്മിമാർ ആയിരുന്നു.അവരുടെ പണിയാളുകളായി ധാരാ‍ളം പണിയൻമ്മാരും ഇവിടെ താമസിച്ചിരുന്നു.പിന്നീടു തിരുവിതാംകുർ ഭാഗത്ത് നിന്നും ക്രിസ്റ്റിയാനികൾ,മറ്റ് പ്രദേശങളിൽ നിന്നും മുസ്ൽമാൻമാർ എന്നിവർ ഇവിടെയെത്തി.1946ൽ ഒരു എൽ.പി.സ്കുൾ ഇവിടെ ആരംഭിച്ചു.1958ൽ ഇതു യു.പി. സ്കുൾ ആയി ഉയർത്തപ്പെട്ടു.1983ൽ ഹൈസ്കൂൾ ആരംഭിച്ചു. ഇന്നു നാനാ ജാതി മതസ്തർ ഒരുമയൊടെ ഇവിടെ കഴിയുന്നു.