സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാൽവയ്‌പ‌ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാൽവയ്‌പ‌ുകൾ

പുളയുന്നു എൻ നെഞ്ചം

പ്രാണവേദനതൻ നീറ്റലിൻ പുളകം

കുന്നുകൂടുന്നു നിശ്ചലമേനികൾ

വറ്റിവളരുന്നു

മനുഷത്വം നിശേഷം ഇല്ലാതൊരുവിണ്ണിൽ

മനുഷത്വം ഞെട്ടിത്തരിപ്പിക്കുന്നൊരീ കാഴ്ച

സടിയല്ല സടിതൻ വലുപ്പമോ അതിനില്ല

വിപ്രമനോ ഇല്ലില്ല തലനാഴിരതൻ തുരീയം തന്നവൻ

മർത്യ ഭൂതി ദഗണം തകർത്തവൻ

സംഗരം ചെയ്‌തു ബന്ദിയാക്കിയി ലോകത്തെ

ദില്ലിതൻ ഒരുഗ്രത്തെ ഭൂമിയിൽ

ഭാവുകം നശിച്ചോരാ അമ്മയാ കുഞ്ഞുമായ

പലായനം ചെയ്തവൻ എങേക്കോ

തുരഗത്തിൽ തുഞ്ചിയ ആ നാട്ടിലേക്ക

തായതൻ മാറിൽ ചുടേറ്റൊട്ടിക്കിടൊന്നൊരാ

എങ്ങോട്ടാണമ്മേയീയാത്രയെന്നൂരചെയ്യ്താൾ

നഷ്ട്ടതിറം വീണ്ടെടുത്തതമ്മയെ നോക്കിയാൾ

അമ്മതൻ ഹൃത്തിൽ നിപതികയായ് ഒരിടിമിന്നൽ

എങ്കിലും അക്ഷീണം ഉൾക്കരുതോടെ മൊഴിഞ്ഞവൾ

അരുതുണ്ണി കരയേണ്ടസമയമല്ലിത്, ഈയാത്ര

എണ്ണതൻ നനവുപറ്റിയ വിദൂര നാട്ടിലേക്കാ

പ്രതീക്ഷതൻ നിനവോടെ ദിനരാത്രങ്ങൾ നടന്നവർ

അരുണമില്ലരിയില്ല അരൾച്ചയ്ക്കൊട്ടും കുറവില്ല

അർണ്ണം അർത്ഥപാതികളോടർത്തിച്ചു വലഞ്ഞവർ

ഒടുവിലബോധയായ് അവ്യയനിൽ ലയിച്ചവൾ

ആശണിപോൽ ഉണ്ണിതൻ ഹൃത്തി ലതുവീഴ്കയായ്

നിശ്ചലമാം അമ്മതൻ ഗാത്രമതു മാറോട് ചേർത്തവൻ

ഹൃദയം ത്രസിക്കുമാർ വുതുമ്പികരഞ്ഞു പിന്നവൻ

യാത്രയായി അമ്മയ്‌ക്കൊപ്പം തിറതൻ ആ നാട്ടിലേക്ക്

പെട്ടന്നതിഭീകരമാമൊരു ഗർജ്ജനം കേൾക്കയായ്

സുദാമാക്കളൊക്കെവഴി മാറികൊടുക്കുകയായ്

ഗർവോടെ സിംഹാസനസ്ഥനാം ദൈവത്തെയും പിന്നെ

ഭീകരനാമൊരു സത്യത്തെയും കാൺകയായ്

പ്രൗഢ ഗംഭീരമാം ത്രസിപ്പോടെ വന്നവൻ

അഹന്തയോടെ ദൈവതിരുമുൻപിൽ നിന്നവൻ

എന്തുകൊണ്ടീ മൃത്യു കൊടുത്തെന്ന്

വാശിയോടെ ബ്രമ്മത്തെ ചോദ്യം ചെയ്തവൻ

അവരെൻ പ്രിയപ്പെട്ടവർ എന്നുരചെയ്താൾ ദൈവം

മുതരല്ലവർ എൻകുടെ വാഴുമവരന്നേക്കും

ഭവാൻതൻ ഭാവുകം കണ്ടത്യധികം ഭ്രാന്തനായി

മൂർച്ഛയേറിയലികം കൊണ്ടവനവനാഴി നിറയ്ക്കായ്

അശോചനമവൻ അഫമഹിമക കൊണ്ടവൻ

മണ്ണിലെ ക്ഷേത്രങ്ങളടച്ചിട്ടെന്നുരചെയ്താൻ

ഗുച്ഛകരൻജം ഏകിയദൈവം അവനായി

അമ്പലമാക്കിനേൻ ഗേഹങ്ങളൊക്കെത്താൻ.

പ്രൗഢ ഗംഭീരമാം ത്രസിപ്പോടെ വന്നവൻ

അഹന്തയോടെ ദൈവതിരുമുൻപിൽ നിന്നവൻ

എന്തുകൊണ്ടീ മൃത്യു കൊടുത്തെന്ന്

വാശിയോടെ ബ്രമ്മത്തെ ചോദ്യം ചെയ്തവൻ

അവരെൻ പ്രിയപ്പെട്ടവർ എന്നുരചെയ്താൾ ദൈവം

മുതരല്ലവർ എൻകുടെ വാഴുമവരന്നേക്കും

ഭവാൻതൻ ഭാവുകം കണ്ടത്യധികം ഭ്രാന്തനായി

മൂർച്ഛയേറിയലികം കൊണ്ടവനവനാഴി നിറയ്ക്കായ്

അശോചനമവൻ അഫമഹിമക കൊണ്ടവൻ

മണ്ണിലെ ക്ഷേത്രങ്ങളടച്ചിട്ടെന്നുരചെയ്താൻ

ഗുച്ഛകരൻജം ഏകിയദൈവം അവനായി

അമ്പലമാക്കിനേൻ ഗേഹങ്ങളൊക്കെത്താൻ.

മീന‌ു എ പി
10 സെന്റ് തെരേസസ് കോൺവെന്റ് ഗേൾസ് എച്ച് എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത