കൊറോണ

കൊറോണ എന്നൊരു മഹാമാരി
ചൈനയിൽ ജന്മമെടുത്തു ഞാൻ
കോവിഡ് 19 വൈറസ് ആയി
ലോകത്തിൻ നെറുകയിൽ നിൽപ്പൂ ഞാൻ
മറ്റു രാജ്യങ്ങളിൽ വളർന്നു ഞാൻ
വിനാശങ്ങൾ വിതച്ചീടുന്നു
നാടിനെ ഭീതിയിലാഴ്ത്തീ ഞാൻ
ഉഗ്രമരണ താണ്ഡവ മാടുന്നു
എന്നിൽ നിന്നും രക്ഷ നേടാൻ
വ്യക്തി ശുചിത്വം നിർബന്ധം
എന്നേ അകറ്റിടുവാനായി സോപ്പ് ലായനി കൈ കഴുകിടേണം
മുഖാവരണം അണിഞ്ഞിടേണം
നിറമുള്ള നാളെയുടെ നന്മയ്ക്കായ്
അകന്ന് നമ്മൾ കഴിഞ്ഞിടേണം
ലോകം മുഴുവനായ് വന്നയീ വ്യാധിയെ
എന്നിനി നമ്മൾ മറികടക്കും?

വൈഷ്ണവി എസ് വിനോദ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത