സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ പ്രകൃതിയും പരിസരശുചിത്വവും

പ്രകൃതിയും പരിസരശുചിത്വവും


കൊടിയ ഉഷ്ണത്തിൽ ആണ് നമ്മൾ കേരളീയർ ലോക കാലാവസ്ഥ ദിനം ആചരിക്കുന്നത് വേനലിനെ പാരമ്യത്തിലാണ് മാർച്ച് 23ന് ലോക കാലാവസ്ഥ ദിനം വരുന്നതെന്ന് വേണമെങ്കിൽ ആശ്വസിക്കാം പക്ഷേ വരുന്ന വർഷം തോറും രൂക്ഷത ഏറിവരുന്ന ഉഷ്ണ ത്തിന്റെ കണ്ണുകൾക്കുമുന്നിൽ അത്തരം ആശ്വാസ ങ്ങൾക്ക് ആയുസ്സ് ഉണ്ടാകില്ലെന്ന് മാത്രം

മനുഷ്യന്റെ ചെയ്തികളാണ് ഭൂമിയെ ചൂടുപിടിക്കുന്നത് എന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു കാർബൺഡയോക്സൈഡ് പോലെയുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അന്തരീക്ഷത്തിൽ വർധിക്കുന്നതാണ് ഭൂമിയെ ചൂട് പിടിപ്പിക്കുന്ന ആഗോളതാപനത്തിന് മുഖ്യകാരണം മുൻപിൻ നോക്കാതെയുള്ള വനനശീകരണവും നഗരവത്കരണവും വാഹനപ്പെരുപ്പവും എല്ലാം ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നു കാലാവസ്ഥ വ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളിൽ പല തരം കെടുതികളാണ് വിതയ്ക്കുക കാട്ടുതീയും പേമാരിയും ചുഴലിക്കൊടുങ്കാറ്റ് മായും വരൾച്ചയും വിളനാശവും ഒക്കെയായി അത് പ്രത്യക്ഷപ്പെടുന്നു മാത്രമല്ല പുതിയ ഇടങ്ങളിൽ പുതിയ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാൻ കാലാവസ്ഥ വ്യതിയാനം കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു

കേരളത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് വലിയ ദുരന്തം വിധിച്ച ചിക്കൻഗുനിയ ജപ്പാൻജ്വരം പോലുള്ള പകർച്ചവ്യാധികൾ കാലാവസ്ഥ വ്യതിയാനത്തിന് സൂചനയായി വിദഗ്ധർ വിലയിരുത്തുന്നു ഇങ്ങനെ കൺമുന്നിൽ മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെടുമ്പോൾ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ നമുക്ക് ആകുന്നില്ല എന്നതാണ് വാസ്തവം വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും ജൈവമാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കും പോഴും ഭക്ഷണം പാഴാകും പോഴും വർധിക്കുന്ന ചൂടിനായി ശീതികരണ ങ്ങളെ കൂടുതൽ ആശ്രയിക്കും പോഴും ചെയ്യുന്നതും മറ്റൊന്നല്ല ഭൂമിക്ക് ചൂട് കൂട്ടാൻ നമ്മൾ കൂട്ടുനിൽക്കുന്നു. കാലാവസ്ഥാ ദിനം ആചരിക്കും പോഴും ഓർക്കേണ്ടത് ഇതുതന്നെ.

അതിനായി നമുക്ക് ഈ ലോക്ക്ഡൗൺ കാലങ്ങളിൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം നമുക്കൊന്നായി പ്രകൃതിയെ സംരക്ഷിക്കാം


റിയ ട്രീസാ റോബിൾ
-VI-B സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം