സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ ആലോചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ ആലോചനകൾ

അപ്പു രാവിലെ എഴുന്നേറ്റ ഉടനെ കാണാൻ തുടങ്ങിയതാണ് കൊറോണ കാഴ്ച്ചകൾ. വീട്ടിൽ എല്ലാവരും ഓരോരോ റൂമിൽ ഇരിക്കുന്നു. ഫോണിനും ടീവിക്കും വിശ്രമമില്ലാത്ത പകലുകൾ .അമ്മയോടു ചോദിച്ചു :-"എന്താ അമ്മേ ഈ കൊറോണ? "ചൈനക്കാർ ലോകത്തിനു നൽകിയ മാരകരോഗമാണിത് അമ്മ പറഞ്ഞ മറുപടി. അപ്പുവിന് അത് മാത്രം പോര അവൻ വീണ്ടും ചോദിച്ചു എല്ലാവർക്കുമെന്താ ഇത്ര പേടി? : കൊറോണ പിടിപ്പെട്ടാൽ അത് മറ്റുള്ളവരിലേക്ക് പകരുന്ന ഒരു മഹാമാരിയാണിത്. അതിനാൽ എല്ലാവരും പുറത്തിറങ്ങാതെ അതിനെ മറികടക്കാൻ പാടുപെടുകയാണ്. പിന്നെയും അപ്പു അതിനെക്കുറിച്ചു ആലോചിച്ചുകൊണ്ടിരിന്നു. രാത്രി കിടക്കുമ്പോൾ അവൻ അമ്മയോടു പതിയെ പറഞ്ഞു "അമ്മേ 'അമ്മേ 'എനിക്ക് വലുതായാൽ കൊറോണ ആയാ മതിട്ടോ എന്താണറിയുവോ" എല്ലാവർക്കും കൊറോണയെ പേടിയാ അപ്പൊ എന്നെയും എല്ലാവരും പേടിക്കുമല്ലോ.....

ശിവാനി കെ വി
5 ബി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ