സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അശാന്തി നിറഞ്ഞ ഈ കാലത്ത് അമ്മയും മകനും മകളും സസുഖം ജീവിച്ചു വരികയായിരുന്നു.അമ്മയുടെ പേര് സുമിത്ര. മകൻ സഞ്ചു. മകൾ പഞ്ചാക്ഷരി. ഇവരുടെ ഈ കൊച്ചു കുടുംബം സ്വർഗ്ഗമാക്കി ജീവിക്കുകയാണ്. കുടുംബത്തിന് ഒരു ഗൃഹനാഥൻ ഉണ്ടാക്കും. പക്ഷെ ഇവിടെ ഗൃഹനാഥ ആണ് .അത് സുമിത്ര യാ ണ് .ഗൃഹനാഥനാക്കേണ്ട സുമിത്രയുടെ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു. അദ്ദേഹം ഒരു ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന്റെ മരണത്താൽ ആ കുടുംബം ദാരിദ്ര്യത്തിന്റെ വക്കിലെത്തി .കുടുംബത്തിന വേണ്ടി സമ്പാദിക്കാൻ സുമിത്ര മുന്നിട്ടിറങ്ങി .തന്റെ രണ്ട് ഓമന കുഞ്ഞുങ്ങൾ പഞ്ഞമറിയരുതെന്ന് അവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു .വീട്ടുജോലിക്കും മറ്റു എല്ലാ തരം ജോലിക്കും സുമിത്ര മുന്നിട്ടിറങ്ങി .കുറേശ്ശ പണം സമ്പാദിക്കാൻ തുടങ്ങി .കിട്ടുന്ന പണം സൂക്ഷിച്ച് തന്റെ മക്കളുടെ പഠനത്തിനും മറ്റു കാര്യങ്ങൾക്ക് വേണ്ടിയും ശേഖരിച്ചു വച്ചു. അമ്മയുടെ കഷ്ടപ്പാടുകൾ മക്കൾ അറിയുന്നുണ്ടായിരുന്നു .സുമിത്രയ്ക്ക് കിട്ടിയ വരദാനമാണ് ആ രണ്ട് മക്കൾ. അവർ രണ്ടു പേരും നന്നായി പഠിക്കുമായിരുന്നു.അതു കൊണ്ടു തന്നെ സ്കോളർഷിപ്പും കിട്ടുമായിരന്നു .ആ പണം കൊണ്ടും സുമിത്രയുടെ അധ്യാനത്തിന്റെ ഫലം കൊണ്ടും കിട്ടുന്ന തുക കുട്ടികളുടെ ഉയർന്ന പഠനത്തിനും മറ്റു വീട്ടാവശ്യങ്ങൾക്കും ഉപകരപ്രദമായിരുന്നു .ഇവർ മൂന്നു പേരുടേയും കഠിനാധ്യാനത്തിന്റെ ഫലമായി ആ ചെറു കുടുംബം പച്ച പിടിച്ചു വന്നു.അവർ സന്തോഷത്തോടെ ജീവിക്കുന്നു. പഞ്ചാക്ഷരിയും സഞ്ചവും വളർന്നു മിടുക്കരായി .അവരുടെ ഉയർന്ന പഠനത്തിന് അമ്മ അധ്വാനിച്ച് പണം സ്വരൂപിച്ചിരുന്നു .അവർക്ക് പണത്തിനോ സുഖ സൗകര്യത്തിനോ അമ്മ ഒരു കുറവും വരുത്തിയില്ല .

                                പഞ്ചാക്ഷരി പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ കെങ്കേമമായി അവളുടെ വിവാഹം അമ്മ നടത്തി കൊടുത്തു. അതിലും ആ അമ്മ ഒരു കുറവും വരത്തിയില്ല .കുറച്ച കലേ ഉള്ള സ്ഥലത്തേക്കാണ് പഞ്ചാക്ഷരിയെ വിവാഹം ചെയ്ത് അയച്ചത് .അതിന്റെ വിഷമം ആ അമ്മയുടെ മുഖത്ത് തെളിയാതിരുന്നില്ല .ഇപ്പോൾ ആ വീട്ടിൽ സുമിത്രയും സഞ്ചുവും മാത്രം .കുറച്ചു മാസങ്ങൾക്ക് ശേഷം പഞ്ചാക്ഷരിക്ക് ഒരു നല്ല ജോലി ലഭിച്ചു .സഞ്ചു ഒരു ബിസിനസ്സ് മാനുമായി .ഇരുവർക്കും നല്ല ശമ്പളം തന്നെ ആയിരുന്നു .അങ്ങനെയിരിക്കെ മകന്റെ ആഗ്രഹപ്രകാരം പഴയ വീട് പൊളിച്ച് ഒരു പുത്തൻ വീട് പണിഞ്ഞു.ഇരുനില കെട്ടിടം എല്ലാ സൗകര്യവും നിറഞ്ഞ ഒരു ചെറു കൊട്ടാരം .ഇനി അമ്മയുടെ ആഗ്രഹം മകന്റെ വിവാഹം .ഇതിനെ പറ്റി മകനോട് സംസാരിക്കുമ്പോഴാണ് മകൻ തന്നെ അവന് യോജിച്ചു ജീവിത പങ്കാളിയ കണ്ടെത്തിയത് അമ്മ അറിഞ്ഞത് .ഒരു ദിവസം അമ്മ ആ കുട്ടിയെ പോയി കണ്ടു .പെൺകുട്ടിയെ അമ്മയക്ക് നന്നായി ഇഷ്ടപ്പെട്ടു. പെൺകുട്ടിയുടെ പേര് ചഞ്ചല. അവരുടെ വിവാഹവും കെങ്കേമമായ തന്നെ നടന്നു .ചഞ്ചല നല്ല തൻേറടമുള്ള ഒരു വക്കീലാണ്. കല്യാണം കഴിഞ്ഞ ആദ്യത്തെ കുറച്ചു നാൾ ഇരുവരും അമ്മയുടെ കൂടെ ഉണ്ടായിരുന്നു .ശേഷം രണ്ടു പേരും ജോലിക്ക് പോയി തുടങ്ങി .സുമിത്ര റ്റെപ്പെടുന്നതു പോലെ അവൾക്ക് അനുഭപ്പെട്ടു തുടങ്ങി. പക്ഷേ തന്റെ രണ്ടു മക്കളും സ്വന്തം മകളായി സുമിത്ര കണക്കാക്കുന്ന മരുമകളും സന്തുഷ്ടരായി കണ്ടാൽ മതിയെന്ന് സുമിത്ര പറയും .അതാണ് സുമിത്രയ്ക്ക് ഏക ആശ്വാസം . ഒരു വർഷം തള്ളി നീക്കി .ചഞ്ചലയ്ക്കും  സഞ്ചുവിനും ഒരു  മകൻ പിറന്നു .പേര് വിശ്വ .അവൻ രണ്ടു വർഷം മാത്രമേ ശരിക്കും അച്ഛന്റേയും അമ്മയുടേയും കൂടെ ഉണ്ടായിരുന്നുള്ളു .അവർ ഇരുവരും പിന്നീട് പണം സമ്പാദിക്കാനുള്ള തത്ര പാടിലായിരുന്നു .പിന്നീട് വിശ്വ വളർന്നത് മുത്തശ്ശിയായ സുമിത്രയുടെ കൂടെയാണ് .വിശ്വയുടെ വിദ്യാഭ്യാസ കാര്യങ്ങൾ മാത്രം സഞ്ചുവും ചഞ്ചലയും നോക്കും .ബാക്കിയെല്ലം മുത്തശ്ശിക്ക് വിട്ടു കൊടുത്തു. വിശ്വ ഇപ്പോൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു .സഞ്ചുവിനെ പോലെ തന്നെ പഠനത്തിന്റെ കാര്യത്തിൽ ബഹു മിടുക്കനാണ് വിശ്വയും .മുത്തശ്ശി മടിയിലിരുത്തി പറഞ്ഞു കൊടുത്തിട്ടുള്ള എണ്ണമറ്റ കഥകളാണ് വിശ്വയുടെ  എളിയ ലോക വിജ്ഞാനത്തിന്റെ ഉറവിടം. മുത്തശ്ശിക്ക് വയസ്സ് ഇപ്പോൾ എൺപത് കഴിഞ്ഞു .ചഞ്ചലയുടെയും സഞ്ചു വിന്റേയും പണിത്തിരക്ക് കൂടുന്നു .ഇപ്പോൾ മുത്തശ്ശിക്ക് വിശ്വയെ പഴയ പോലെ നോക്കാൻ കഴിയുന്നില്ല .ഒരു ദിവസം സഞ്ചുവും ചഞ്ചലയും ചർച്ച ചെയ്ത് തീരുമാന മെടുക്കുന്നത് വിശ്വ കേട്ടു .എന്തെന്നാൽ വിശ്വയെ നോക്കാൻ അയൽക്കാരിയായ  രാധയെ ഏർപ്പാടാക്കാം .അമ്മയെ ആരു നോക്കും എന്ന ചഞ്ചലയുടെ ചോദ്യത്തിന് സഞ്ചു വിന്റെ മറുപടി ഇതാണ് :"ഇന്നത്തെ കാലത്ത് ധാരാളം വൃദ്ധസദനം ഉണ്ടല്ലോ.... അതിൽ ഏതെങ്കിലും ഒന്നിൽ ആക്കിയാൽ പോരെ എന്ന്". വിശ്വയുടെ  ഹൃദയത്തിന് വിള്ളൽ വീണതുപോലെ തോന്നി .ആ സമയത്ത്  വിശ്വയ്ക്ക്  അച്ഛനോട് വെറുപ്പ് തോന്നാതിരുന്നില്ല. വിശ്വയ്ക്ക് ഡയറി എഴുതുന്ന ശീലമുണ്ട് .പക്ഷേ ഈ കാര്യം മുത്തശ്ശിക്ക് പോലും അറിയില്ല. മുത്തശ്ശി അവന് പറഞ്ഞു കൊടുത്ത കഥ വെറും കഥയായിരുന്നില്ല .മുത്തശ്ശിയുടെ ജീവിതമാകുന്ന കഥയയിരുന്നു. തന്റെ രണ്ടു മക്കൾക്കും വേണ്ടി ചോര നീരാക്കിയ കഥ. തന്റെ മക്കൾക്ക് ജീവിതമാകുന്ന സമുദ്രത്തിന് അക്കരെ കടക്കാൻ ഒരു പാലമായ് നിൽക്കാൻ വേണ്ടിയുള്ള  കഷ്ടപ്പാടുകളുമാണ് ആ ഡയറിയിൽ .മുത്തശ്ശിയെ വൃദ്ധസദനത്തിൽ കൊണ്ടു വിടാൻ തീരുമാനിച്ച ആ ദിവസം രാവിലെ ആ ഡയറി വായിക്കാൻ വിശ്വ തന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അമ്മയെ തന്റെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചത് താൻ ചെയ്ത ഏറ്റവും വലിയ മഹാപാപമാണെന്ന് സഞ്ചു വിന് മനസ്സിലായി .അവന്റെ കണ്ണ് നിറഞ്ഞൊഴുകി .സഞ്ചു അമ്മയെ വാരി പുണർന്നു .ആ കൊച്ചു കുട്ടി കാരണം സഞ്ചു ജീവിതത്തിൽ ഒരു മഹത്തര പൂർണ്ണമായ പാഠം പഠിച്ചു .സ്വന്തം മകൻ തന്നെ അമ്മയെന്ന  ലോകത്തെ കാണാൻ പഠിപ്പിച്ചു കൊടുത്തു .വിശ്വ  ചെറിയ കുട്ടിയാണെങ്കിലും അവൻ ഇതിന് അപ്പനെ ശകാരിച്ചു .പക്ഷേ മുത്തശ്ശി വിശ്വയോട് അങ്ങനെ പറയല്ലേ ആർക്കായാലും തെറ്റു പറ്റും എന്ന് പറഞ്ഞു .അപ്പോൾ സഞ്ചു വിന് മനസ്സിലായി ജീവിതത്തിൽ നമ്മെ മനസ്സറിഞ്ഞ് സ്നേഹിക്കാൻ ഒരു പക്ഷേ ഒരു പാട് പേർക്ക് സാധിക്കും  .ഒരു തരിമ്പു പോലും നമ്മെ വെറുക്കാതിരിക്കാൻ ഭൂമിയിൽ ഒരാൾക്കു മാത്രമേ കഴിയൂ അതു അമ്മയ്ക്കാണ്.
സാന്ത്വന വസന്തൻ
9 എഫ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ