സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം നമുക്കൊന്നായ്


ലോകമാകെ
 പിടിച്ചുകുലുക്കാൻ
വന്നെത്തീ മഹാമാരി
കടും നിയന്ത്രണങ്ങൾ
ഏർപ്പെടുത്തി സർക്കാർ
പക്ഷേ എന്തിന്?
മനുഷ്യൻ്റെ അഹങ്കാരം ഏരിഞ്ഞടങ്ങി
ഞാനൊന്നുമല്ലെന്ന ബോധം വന്നു
ശാസ്ത്രലോകം തരിച്ചുനിന്നു
പ്രകൃതിയാം ഈശ്വരൻ്റെ താണ്ഡവത്തിൽ
സാനിറ്റൈസറും സോപ്പുകളും
ഇപ്പോൾ നമുക്ക് ദൈവമാണ്
ദൈവം തന്നുടെ മാലാഖമാരെ
ഭൂമിയിലയച്ചു നമ്മളെ കാക്കാൻ
ആരാധനാലയങ്ങളിപ്പോൾ ആതുരാലയങ്ങൾ
അവിടെ ദൈവങ്ങളായ് മാലാഖമാർ
സാമൂഹിക അകലം പാലിക്കാം
ഇടക്കിടെ കൈകൾ കഴുകാം
മുഖത്തുള്ള സ്പർശനം ഒഴിവാക്കാം
സ്വയം ക്വാറൻ്റൈനിൽ കഴിയാം
നമിക്കുക മാലാഖമാരെ
നമിക്കുക പോലീസുകാരെ
നമിക്കുക സർക്കാരിനെ
നിർദേശങ്ങൾ അനുസരിക്കുക
പുറത്തിറങ്ങാതിരിക്കുക
നമ്മെ പിടിക്കാൻ വന്ന കൊറോണയെ
നമുക്ക് പിടിച്ചുകെട്ടാം
സിനിമാശാലകൾ പൂട്ടിയാലും
മിഴി പൂട്ടരുതേ നാം മനുഷ്യർ
കൊറോണ പ്രതിരോധത്തിൽ
മാതൃകയായ് കൊച്ചു കേരളം


 

പ്രയാഗ ടി.സി
7 E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത