സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

വ്യക്തിശുചിത്വം, ശരീരശുചിത്വം, ഇവ കൂടാതെ രോഗം വരാതെ സൂക്ഷിക്കാനുള്ള മറ്റൊരുപാധിയാണ് രോഗ പ്രതിരോധം. രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്ന ശരിയായ ഭക്ഷണക്രമവും, ദിനചര്യയുമാണ്. നമ്മുടെ ഭക്ഷണത്തിൽ സമീകൃതാഹാരം അടങ്ങിയിരിക്കണം. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് , വൈറ്റമിൻസ് തുടങ്ങിയവ. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ശരീരത്തിന്‌ ദോഷകരമായി ബാധിക്കുന്ന പല അസുഖങ്ങളും വരുന്നതിന് കാരണമാകുന്നു. വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികളും , ഇലക്കറികളും , പഴവർഗ്ഗങ്ങളും' കിഴങ്ങുവർഗ്ഗങ്ങളും രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഏതൊരു തരത്തിലുള്ള രോഗത്തെയും പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ടായിരിക്കണം. കൃത്യമായ ദിനചര്യയുo, പോഷകാഹാരവും വ്യായാമവും ഒക്കെ ഉണ്ടെങ്കിൽ നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം.

  " രോഗശമനത്തെക്കാൾ പ്രതിരോധം നല്ലതാണ് " 
ശ്രീനന്ദ ഗിരീഷ്
6 സി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം