സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റ നാളുകൾ

കൊറോണ എന്ന മാരക വൈറസ് പടർത്തുന്ന കോവിഡ്-19 എന്ന വിപത്തിനെ നേരിടാനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ന് ലോകം. വളരെ ജാഗ്രതയോടെ കേരളവും ഈ മഹാമാരിക്കെതിരെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. നമ്മൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ഓരോ മുറിവും, ഇതു പോലുള്ള പല വിപത്തുകളായി നമുക്കുള്ള തിരിച്ചടികളായി വന്നുകൊണ്ടിരിക്കുകയാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഉണ്ടെങ്കിൽ ഇത്തരം വിപത്തുകുളെ കൂടുതൽ ഭയപ്പെടേണ്ടതില്ല. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ നമുക്ക് എവിടെയൊക്കെയോ പിഴവുകൾ പറ്റിയോ ? പൊതുവേ,നമ്മുടെ ഇന്ത്യ രോഗ പ്രതിരോധത്തിൽ മുന്നിലാണ്. കാരണം,ഇന്ത്യക്കാരുടെ സംസ്കാരവും ശാസ്ത്ര ബോധവും അത്തരത്തിലാണ്. ഇന്ന് പെട്ടന്ന് വന്നതല്ല ഇതുപോലുള്ള വിപത്തുകൾ. ഇതിനുമുമ്പും പലതും നമ്മൾ നേരിട്ടിട്ടുണ്ട്. കൊറോണ വൈറസ്സിന്റെ വ്യാപനം തടയാൻ ,നാം അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക മാത്രമാണ് പോംവഴി. ഈ കൊറോണക്കാലത്തിലൂടെ,പുതിയ തിരിച്ചറിവകളിലേക്കും വേറിട്ടൊരു ജീവിത രീതികളിലേക്കുമാണ് നമ്മൾ എത്തി ചേർന്നിരിക്കുന്നത്. ജാഗ്രതയോടെ,പ്രതീക്ഷയും ആത്മവിശ്വാസവും കൈവിടാതെ ഈ മഹാവിപത്തിനെ നമുക്ക് നേരിടാം. നാം അതിജീവിക്കുക തന്നെ ചെയ്യും...

താരാമതി
8 E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം