സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ മഹാമാരിയെ കീഴടക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
 മഹാമാരിയെ കീഴടക്കാൻ


എന്തിനെയും നേരിടാൻ കരുത്തുള്ള മനുഷ്യൻ.. തന്റെ ലക്ഷ്യത്തിനു മുന്നിൽ തടസ്സമായ ഏതിനെയും ഇല്ലാതാക്കാൻ കഴിവുള്ള മനുഷ്യൻ.. എന്നാൽ ഇന്നൊരു വൈറസിനു മുന്നിൽ മുട്ടുകു ത്തിയിരിക്കുകയാണ്.. 'കൊറോണ' വൈറസ്. എത്ര വലിയ ശക്തികളെയും തോൽപ്പിക്കുന്ന മനുഷ്യൻ കണ്ണിൽ കാണാത്ത ഒന്നിനുമുന്നിൽ കീഴടങ്ങുമ്പോൾ , തന്റെ ശക്തി ഇത്ര മാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കുക കൂടിയാണ്.       ചൈനയിലെ 'വുഹാൻ' പ്രാവിശ്യയിൽ നിന്ന് പടർന്നു പിടിച്ച ഈ മഹാമാരി ഇന്ന് ലോകം മുഴുവൻ എത്തിയിരിക്കുന്നു. എന്നാൽ ഇതിനു മുന്നിൽ ആത്മവിശ്വാസത്തോടെ പിടിച്ചു നിന്ന പല വികസിത രാജ്യങ്ങളും കൂട്ട മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു. തങ്ങളുടെ സമ്പന്നതയല്ല ഇതിൽ നിന്നു രക്ഷ നേടാൻ വേണ്ടതെന്ന് അവർ മനസ്സിലാക്കിയപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു....പിടിച്ചു നിർത്താൻ പറ്റാത്ത വിധം.ലോകത്തെ മുഴുവൻ   മുൾമുനയിൽ നിർത്തുന്ന ഈ വൈറസ് നമ്മളെയും തേടിയെത്തുമെന്ന് വിചാരിച്ചിരുന്നില്ല. ഇതുമൂലം നാം പല നല്ല ശീലങ്ങളും മനസിലാക്കി കഴിഞ്ഞു.

കൈ കഴുകാനും ശുചിത്വം പാലിക്കാനുമെല്ലാം... രോഗത്തെ ഭയന്നിട്ടായാലും ഈ ശുചിത്വശീലങ്ങൾ നാം കൃത്യതയോടെ ചെയ്യുന്നു. എന്നാൽ കൊറോണക്കാലം  കഴിയുന്നതോടെ ഇവ മറക്കുമോ എന്നു പറയാൻ കഴിയുകയില്ല. നല്ല ശീലങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പോരാ.. എന്നും വേണം. എന്നാലേ ഇത്തരം സാഹചര്യങ്ങൾ ഇല്ലാതിരിക്കൂ.       കൊറോണ കാരണം മറ്റൊന്ന് കൂടി നാം പരിചയപ്പെട്ടു..വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവിടുക....പുറത്തിറങ്ങാനാവാതെ വീട്ടിലിരിക്കുക എന്നത് നമുക്ക് പരിചയമില്ല. എന്നാൽ ഇപ്പോൾ അകലം പാലിച്ചാലേ നമുക്ക് പിന്നീട് അടുക്കാൻ   സാധിക്കുകയുള്ളൂ എന്നത് മനസ്സിലാക്കണം.  നാം വീട്ടിൽ സുരക്ഷിതരാകുമ്പോൾ , നമുക്ക് വേണ്ടി വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നവർ ഉണ്ട്.... ഡോക്ടർ, നേഴ്സ്, പോലീസ് തുടങ്ങിയവർ. അവരെയും നമുക്ക് ഓർക്കാം....നമ്മുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ. ഭയമില്ലാതെ എല്ലാ സുരക്ഷാ മുൻകരുതലും പാലിച്ച് നമുക്ക് കൊറോണയെ നേരിടാം....

പ്രാർത്ഥന പ്രഭാത്
7 ബി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം