സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/ചിന്നുവിൻ്റെ ശുചിത്വവും കരുതലും

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിൻ്റെ ശുചിത്വവും കരുതലും

പ്രവീണിൻ്റെയും ആതിരയുടെയും മകളായിരുന്നു ചിന്നു എന്ന മാളവിക.അവൾ അവരുടെ ഏകമകൾ ആയിരുന്നു. പക്ഷേ അവൾ ഒരിക്കലും വീട്ടിൽ അടങ്ങി ഇരിക്കുകയില്ലായിരുന്നു. അമ്മയ്ക്ക് അവൾ പുറത്തു പോകുമ്പോൾ പേടിയാണ്. എന്തിനാണ് എന്നായിരിക്കും ചിന്തിക്കുന്നത്. റോഡിലോ പൊതു സ്ഥലത്തോ ആരെങ്കിലും ചവറിടുന്നതോ തുപ്പുന്നതോ കണ്ടാൽ അത് മുതിർന്ന ആൾ ആണെങ്കിൽ പോലും അവൾ അവരോടു എതിർത്ത് സംസാരിക്കുമായിരുന്നു.അതാണ് അമ്മയ്ക്ക് അവളെയോർത്ത് ഇത്ര പേടി. പക്ഷേ അച്ഛൻ നേരെ തിരിച്ചാണ് . മകൾ ചെയ്യുന്ന പ്രവർത്തിയിൽ അഭിമാനിക്കുന്ന ആളാണ്. അച്ഛനാണ് മകളെ ഇങ്ങനെ വഷളാക്കുന്നത് എന്നാണ് അമ്മയുടെ പരാതി.മറ്റുള്ളവരുടെ വഴക്കും അടിയും വാങ്ങി അവൾ കരഞ്ഞുകൊണ്ട് വരുമ്പോൾ അച്ഛൻ തന്നെ ഏറ്റു പിടിച്ചാൽ മതി. അല്ലെങ്കിൽ തന്നെ അവൾക്ക് എന്തിൻ്റെ കേടാ ? റോഡിലൂടെ പോകുന്നവർ വേസ്റ്റ് ഇട്ടാലും തുപ്പിയാലും ഇവൾക്കെന്താ ? ഇവൾ കാരണം മനുഷ്യന് എല്ലാദിവസവും തീ തിന്നാനേ നേരമുള്ളൂ. ഇതൊക്കെയാണ് ഈ പാവം അമ്മയുടെ പരാതികൾ.

പെട്ടെന്നൊരു ദിവസം ഏതോ ഒരു ചൈനക്കാരൻ കോവിഡ് 19 എന്ന രോഗാണുവിനെ ഈ രാജ്യത്തേക്ക് കൊണ്ടു വന്നു. പക്ഷേ നമ്മുടെ ജനങ്ങൾ പൊതുസ്ഥലത്ത് തുപ്പുന്നതും റോഡ് സൈഡിൽ വേസ്റ്റ് ഇടുന്നതും നിർത്തിയില്ല. ഈ ദുശീലം കാരണം കോവിഡ് 19 രോഗം വളരെ വേഗം വ്യാപിക്കാൻ തുടങ്ങി. അതിനാൽ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നു. ഈ സമയത്താണ് നമ്മുടെ അയൽവാസിയായ തോമസ് ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാധാരണ നാട്ടിലെത്തുമ്പോൾ കൊണ്ടുവരാനുള്ള മിഠായികൾക്കും കളിപ്പാട്ടങ്ങൾക്കും പകരം ഇത്തവണ അദ്ദേഹം കൊണ്ടുവന്നത് സോപ്പും ടവലും, സാനിറ്റെസറും ഒക്കെയായിരുന്നു.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യവും നാം എല്ലാവരും ഒരുപോലെ പാലിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയൂ. ചിന്നു പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായിരുന്നു എന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. സ്റ്റേ ഹോം സ്റ്റേ സെയ്ഫ്.

ആനി
3 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ