സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം സമുചിതമായി ആഘോ‍ഷിച്ചു. ചാന്ദ്രമനുഷ്യനുമായി അഭിമുഖം , ക്വിസ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി സബ് ജില്ലാ തല ചാന്ദ്രദിന ക്വിസില്‍ ഞങ്ങളുടെ സ്ക്കൂള്‍ ഒന്നാം സമ്മാനം നേടി. പയര്‍ വര്‍ഷാചരണത്തോടനുബന്ധിച്ച് വിവിധയിനം പയറു വര്‍ഗ്ഗങ്ങള്‍ ശേഖരിക്കുകയും 151 തരം പയറു വര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനം നടത്തുകയും ചെയ്തു. ശാസ്ത്രമേളയില്‍ പയറു വര്‍ഗ്ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജില്ലാതലത്തിലും സബ് ജില്ലാതലത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=B._E._M._Girls_L._P._S_/സയൻ‌സ്_ക്ലബ്ബ്.&oldid=280054" എന്ന താളിൽനിന്ന് ശേഖരിച്ചത്